യഥാര്‍ത്ഥ ദേശീയഗാനം വന്ദേ മാതരമണെന്ന്-ആര്‍.എസ്.എസ്
text_fieldsമുംബൈ: ജന ഗണ മനയല്ല വന്ദേ മാതരമാണ് യഥാര്‍ത്ഥ ദേശീയ ഗാനമെന്ന് ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ബയ്യാജി ജോഷി. ജന ഗണ മനയാണ് നമ്മുടെ ദേശീയ ഗാനം. അതിനാല്‍ ജന ഗണ മനയെ ബഹുമാനിക്കണം. എന്നാല്‍ അതിനപ്പുറം അത് മറ്റൊരു വികാരവും നമ്മളില്‍ ഉണര്‍ത്തുന്നില്ല.
ജന ഗണ മനയാണ് ഭരണഘടനാപരമായ് നമ്മുടെ ദേശീയഗാനം. എന്നാല്‍ ശരിയായ അര്‍ത്ഥം പരിഗണിക്കുകയാണെങ്കില്‍ വന്ദേ മാതരമാണ് ദേശിയ ഗാനമാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലെ ദീന്‍ദയാല്‍ ഉപദ്യയ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന അംഗീകരിച്ചതിനെയാണ് നമ്മള്‍ ദേശിയതയുമായി പരിഗണിക്കുന്നതെന്നും ജോഷി പറഞ്ഞു. സ്വാതന്ത്ര്യ സമര കാലത്ത് ബങ്കിം ചന്ദ്ര ചാറ്റിജി എഴുതിയ വന്ദേ മാതരം ജന്മ നാടിനോടുള്ള പ്രാര്‍ത്ഥനയാണ്.1950 കളില്‍ ഇതിലെ ആദ്യത്തെ രണ്ട് വരികള്‍ക്ക് ദേശിയഗാനത്തിന്‍െറ പദവി നല്‍കിയിരുന്നു. ജന ഗണ മനയും വന്ദേ മാതരവും രാജ്യത്തെ ചിത്രീകരിക്കുന്നതില്‍ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
