കലാകാരന്മാരുടെ പ്രതിഷേധം: മോദി മൗനം വെടിയണമെന്ന് സി.പി.എം
text_fieldsന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്‍െറ കീഴില്‍ രാജ്യത്ത് പടരുന്ന അസഹിഷ്ണുതക്കെതിരെ കലാ, സാംസ്കാരിക, ശാസ്ത്ര, അക്കാദമിക് മേഖലകളിലെ പ്രമുഖരുടെ പ്രതിഷേധത്തിന് സി.പി.എം പിന്തുണ. ഇവരുടെ ശബ്ദം കേള്‍ക്കാന്‍ മോദി സര്‍ക്കാര്‍ തയാറാകണമെന്ന് പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
രാജ്യം നേരിടുന്ന വലിയ വിപത്തിനെതിരെയാണ് സാംസ്കാരിക, അക്കാദമിക് ലോകം പ്രതികരിക്കുന്നത്. ഇടതുപക്ഷത്തിന്‍െറ ഇടം കുറഞ്ഞതിനെ തുടര്‍ന്നുള്ള രാഷ്ട്രീയപ്രേരിത പ്രതിഷേധം എന്ന് ആര്‍.എസ്.എസും ബി.ജെ.പിയും ഇതിനെ വിശേഷിപ്പിക്കുന്നത് ശരിയല്ല. രാഷ്ട്രീയ ചായ്വ് ഒന്നുമില്ലാത്ത, രാജ്യാന്തര പ്രശസ്തനായ ശാസ്ത്രജ്ഞന്‍ ഡോ. പി.എം. ഭാര്‍ഗവ പത്മഭൂഷണ്‍ ബഹുമതി തിരിച്ചുനല്‍കാന്‍ തീരുമാനിച്ച സാഹചര്യത്തിലെങ്കിലും ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണം. കേന്ദ്രസര്‍ക്കാര്‍ വര്‍ഗീയശക്തികളുടെ രക്ഷാധികാരികളായി പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കണം. ഉത്തരേന്ത്യയിലുടനീളം സംഘ്പരിവാര്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയാണ്. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയും ബി.ജെ.പി അധ്യക്ഷനും കടുത്ത വര്‍ഗീയ പ്രചാരണമാണ് നടത്തുന്നത്. ഡല്‍ഹിയിലേതിനു സമാനമായ അവസ്ഥ ബിഹാറിലും ബി.ജെ.പി നേരിടുമെന്നും യെച്ചൂരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.