ജയലളിതക്കെതിരെ പാട്ടുപാടിയ കലാകാരൻ അറസ്റ്റിൽ
text_fieldsചെന്നൈ: ശക്തമായ ജനവികാരം രൂപപ്പെട്ടിട്ടും മദ്യം നിരോധിക്കാത്ത മുഖ്യമന്ത്രി ജയലളിതക്കെതിരെ പാട്ടുപാടി യുട്യൂബിൽ പോസ്റ്റ് ചെയ്ത നാടൻ പാട്ടുകലാകാരനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
ഇടതു സഹയാത്രികനും പീപ്ൾസ് ആർട്ട് ആൻഡ് ലിറ്റററി അസോസിയേഷൻ അംഗവുമായ കോവൻ എന്ന ശിവദാസ് ആണ് അറസ്റ്റിലായത്. തൃശ്ശിനാപ്പള്ളിയിലെ വീട്ടിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെ ചെന്നൈ സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് വിളിച്ചുണർത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കലാപത്തിന് പ്രേരിപ്പിക്കുന്നെന്ന് ആരോപിച്ച് ഇദ്ദേഹത്തിനെതിരെ രാജ്യദ്രോഹം കുറ്റം ചുമത്തി നേരത്തെ കേസെടുത്തിരുന്നു. നാടൻ പാട്ട് കലാകാരനായ കോവൻ സ്വയം രചിച്ച് പാടുന്ന പാട്ടിൽ ജയലളിതയെ ശക്തമായി വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.