അതിര്‍ത്തി ലംഘിച്ച സൈനികരെ നേപ്പാള്‍ വിട്ടയച്ചു
text_fields
കാഠ്മണ്ഡു/ന്യൂഡല്‍ഹി: കള്ളക്കടത്തുകാരെ പിന്തുടര്‍ന്ന് അതിര്‍ത്തി കടന്ന ഇന്ത്യന്‍ സൈനികരെ നേപ്പാള്‍ അഞ്ചു മണിക്കൂര്‍ തടഞ്ഞുവെച്ച ശേഷം വിട്ടയച്ചു. ഞായറാഴ്ച രാവിലെ 6.30ഓടെ ബിഹാര്‍ അതിര്‍ത്തിയിലായിരുന്നു സംഭവം. അംബാരി-കെസ്ന അതിര്‍ത്തിയില്‍ അനധികൃത ഡീസല്‍ കടത്തുകാരെ പിന്തുടര്‍ന്നാണ് സശസ്ത്രസീമാബല്‍ (എസ്.എസ്.ബി) ജവാന്മാര്‍ അതിര്‍ത്തി കടന്നത്.
നേപ്പാളിലെ ജാപ്പ ജില്ലയിലത്തെിയ ഇവരെ നേപ്പാള്‍ സായുധ പൊലീസ് വിഭാഗം തടഞ്ഞുവെക്കുകയായിരുന്നു. അതിര്‍ത്തി കടന്ന് 100 മീറ്ററോളം സഞ്ചരിച്ച സംഘം ആളുകള്‍ക്കെതിരെ വെടിയുതിര്‍ത്തതായും നേപ്പാള്‍ ആരോപിച്ചു. നാല് ജവാന്മാരുടെ കൈയില്‍ ആയുധവുമുണ്ടായിരുന്നു. എന്നാല്‍, ഇന്ത്യന്‍ ഭൂപ്രശത്തേുവെച്ചാണ് സൈനികര്‍ സ്വയരക്ഷക്കായി കള്ളക്കടത്തുകാര്‍ക്കെതിരെ വെടിയുതിര്‍ത്തതെന്ന് ഇന്ത്യന്‍ എംബസി പറഞ്ഞു. ജാപ്പ ജില്ലയിലെ കെചന ഗ്രാമത്തില്‍ നേപ്പാള്‍ സായുധ പൊലീസ് വിഭാഗം ക്യാമ്പിലത്തെിച്ചു.
നേപ്പാള്‍ സായുധ പൊലീസ് വിഭാഗം മേധാവി കേശ് രാജ് ഓന്‍ഡ എസ്.എസ്.ബി മേധാവിയെ വിവരം അറിയിച്ചതനുസരിച്ച് അവര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലൂടെ അഞ്ചു മണിക്കൂറിനകം പ്രശ്നം പരിഹരിക്കുകയുമായിരുന്നു. സൈനികരെ വിട്ടയച്ചതായും അവര്‍ തിരിച്ച് ഇന്ത്യയിലത്തെിയതായും സ്ഥിരീകരിച്ച എസ്.എസ്.ബി മേധാവി ബി.ഡി. ശര്‍മ നേപ്പാളിലെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ സഹകരണത്തിന് നന്ദി പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈനികര്‍ക്ക് പരിക്കുകളൊന്നുമില്ളെന്നും നേപ്പാള്‍ സംഘം സഹകരണത്തോടെയാണ് പെരുമാറിയതെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.