Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പശുവിനെ കടത്തുന്നതിനിടെ ഹരിയാനയിൽ വെടിവെപ്പ്: ഒരാൾ കൊല്ലപ്പെട്ടു

text_fields
bookmark_border
പശുവിനെ കടത്തുന്നതിനിടെ ഹരിയാനയിൽ വെടിവെപ്പ്: ഒരാൾ കൊല്ലപ്പെട്ടു
cancel

ചണ്ഡിഗഢ്: പശുവിന്‍െറ പേരില്‍ വീണ്ടും കൊലപാതകം. ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലെ കുരുക്ഷേത്രക്കടുത്ത് തനേസറിലാണ് പശുവിനെ കടത്തിയെന്നാരോപിച്ച് പൊലീസ് നടത്തിയ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.
യമുനാനഗര്‍ സ്വദേശി ആബിദ് (27) ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന നാട്ടുകാരനും സുഹൃത്തുമായ അഷ്റഫിന് (28) ഗുരുതര പരിക്കേറ്റു. വെളുപ്പിന് പിക്കപ്പ് വാനില്‍ പശുവിനെ കടത്താന്‍ ശ്രമിച്ച സംഘത്തെ തടയാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ പൊലീസിനുനേരെ വെടിവെക്കുകയായിരുന്നെന്നും തിരികെ വെടിവെച്ചപ്പോഴാണ് ആബിദ് കൊല്ലപ്പെട്ടതെന്നുമാണ് പൊലീസ് ഭാഷ്യം. കൂടെയുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടതായും പൊലീസ് പറയുന്നു. പൊലീസുകാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടുമില്ല.
ഗോവധ നിരോധ നിയമം നിലവിലുള്ള സംസ്ഥാനമാണ് ഹരിയാന. ആബിദിനും അഷ്റഫിനുമെതിരെ നേരത്തേ പശുക്കടത്തുമായി ബന്ധപ്പെട്ട് എട്ട് കേസുകള്‍ ചാര്‍ജ് ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. സംഘത്തിന്‍െറ വാഹനവും പശുവും കാളയും അടങ്ങുന്ന 14 കന്നുകാലികളെയും നാടന്‍തോക്കുകളും മൊബൈല്‍ ഫോണുകളും കണ്ടത്തെിയതായി പൊലീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തനേസര്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് പൊലീസ് ഡെപ്യൂട്ടി കമീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു സംഭവത്തില്‍ ഗോരക്ഷാ സേവാദള്‍ പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന വാന്‍ കന്നുകാലികളുമായി ഉംറി ഗ്രാമത്തില്‍ മറിഞ്ഞതായും വാന്‍ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. സംഘത്തിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെടുകയായിരുന്നത്രെ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story