ആമിര്‍ ഖാനെച്ചൊല്ലി ഭര്‍ത്താവുമായി തര്‍ക്കം; ഭാര്യ ആത്മഹത്യ ചെയ്തു
text_fieldsഭോപാല്‍: രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയെക്കുറിച്ച് നടന്‍ ആമിര്‍ ഖാന്‍ നടത്തിയ പരാമര്‍ശത്തെ ഭര്‍ത്താവ് അധിക്ഷേപിച്ചതില്‍ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഭോപാലിന് സമീപം ജബല്‍പ്പുരിലാണ് സംഭവം. ആമിര്‍ ഖാന്‍െറ കടുത്ത ആരാധികയായ 24കാരിയും മൂന്നു വയസ്സുകാരിയുടെ മാതാവുമായ സോനം പാണ്ഡേയാണ് മരിച്ചത്. വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയോര്‍ക്കുമ്പോള്‍ രാജ്യം വിട്ടുപോകുന്നതിനെക്കുറിച്ച് തന്‍െറ ഭാര്യ കിരണ്‍ റാവു അഭിപ്രായപ്പെട്ടുവെന്ന് ഡല്‍ഹിയില്‍ നടന്ന പരിപാടിക്കിടെയാണ് ആമിര്‍ ഖാന്‍ തുറന്നുപറഞ്ഞത്. ഈ പരാമര്‍ശത്തെ അധിക്ഷേപിച്ച് ഭര്‍ത്താവ് മയങ്ക് പാണ്ഡേ സംസാരിച്ചതില്‍ പ്രതിഷേധിച്ച് കടുത്ത ആമിര്‍ ആരാധികയായ സോനം വിഷം കഴിക്കുകയായിരുന്നുവെന്നാണ് മയങ്കിന്‍െറ പിതാവ് ആര്‍.പി. പാണ്ഡേ പൊലീസില്‍ അറിയിച്ചത്. ബന്ധുക്കള്‍ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. വിഷം ഉള്ളില്‍ച്ചെന്നാണ് സോനം മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, സ്ത്രീധനത്തിന്‍െറ പേരില്‍ സോനമിനെ ഭര്‍ത്താവിന്‍െറ വീട്ടുകാര്‍ സ്ഥിരമായി ഉപദ്രവിച്ചിരുന്നതായി സഹോദരന്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും മരണത്തിന് മറ്റു കാരണങ്ങള്‍ ഉണ്ടോയെന്ന് അന്വേഷിക്കുന്നതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
