Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആമിര്‍ സംസാരിക്കുന്നത് വഞ്ചകന്‍റെ ഭാഷയില്‍ -ശിവസേന

text_fields
bookmark_border
ആമിര്‍ സംസാരിക്കുന്നത് വഞ്ചകന്‍റെ ഭാഷയില്‍ -ശിവസേന
cancel

മുംബൈ: ബോളിവുഡ് താരം ആമിര്‍ഖാന്‍ സംസാരിക്കുന്നത് ഒറ്റുകാരന്‍റെ ഭാഷയിലാണെന്ന് ശിവസേന. ഹിന്ദി സിനിമ വ്യവസായത്തിലെ ഖാന്‍മാര്‍ക്ക് എന്ത് ദുരന്തമാണ് സംഭവിച്ചതെന്ന് അവര്‍ പറയണമെന്നും ശിവസേനയുടെ മുഖപത്രം സാമ്ന ചോദിച്ചു. രാംഛോ ദാസ് (ത്രീ ഇഡിയറ്റ്സ് എന്ന സിനിമയിലെ ആമിര്‍ഖാന്‍െറ കഥാപാത്രം) ഏത് രാജ്യത്തേക്കാണ് പോവുന്നതെന്ന് വിശദീകരിക്കണം.

രാജ്യം വിടേണ്ട കാരണം എന്തെന്ന് ആമിറിന് മാത്രമേ അറിയൂ. ഇന്ത്യ വിടുന്നു എന്നു പറയുന്നത് ദേശക്കൂറില്ലായ്മയുടെ ഭാഷയാണ്. ഈ രാജ്യം താങ്കള്‍ക്ക് തന്ന എല്ലാ അംഗീകാരങ്ങളും ഇവിടെ തന്നെ ഉപേക്ഷിക്കണം. ഇന്ത്യ സ്വന്തം രാജ്യമല്ളെന്ന് തോന്നുന്നവര്‍ സത്യമേവ ജയതേ എന്ന് പറയരുത്. (ആമിര്‍ഖാന്‍െറ ടി.വി ഷോയുടെ പേരാണ് സത്യമേവ ജയതേ).

ഹിന്ദു ദൈവങ്ങളെ പരിഹസിക്കുന്ന പി.കെ എന്ന സിനിമ കോടികള്‍ വാരിക്കൂട്ടിയത് ഈ രാജ്യം അസഹിഷ്ണുത കാണിച്ചതു കൊണ്ടാണോ എന്ന് സാംന ചോദിക്കുന്നു. ആമിറും ഭാര്യയും കശ്മീരില്‍ പോവണം. രാജ്യത്തിന് വേണ്ടി ജവാന്‍മാര്‍ നടത്തുന്ന യുദ്ധം കാണണമെന്നും ശിവസേന മുഖപത്രം നിര്‍ദേശിച്ചു.

ഇന്ത്യയില്‍ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും ഭീതിജനകമായ ഈ സാഹചര്യത്തില്‍ രാജ്യം വിടേണ്ടി വരുമോ എന്ന് തന്‍റെ ഭാര്യ സംശയം പ്രകടിപ്പിച്ചതായും ആമിര്‍ ഖാന്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. രാജ്യത്ത് അസഹിഷ്ണുത വളര്‍ന്നു വരുന്നതായി ഷാരൂഖ് ഖാന്‍ പ്രസ്താവിച്ച് ഏറെ കഴിയും മുമ്പാണ് ആമിര്‍ ഖാന്‍െറ അഭിപ്രായം പുറത്തുവരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story