Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട പോളിങ് തുടങ്ങി
text_fieldsbookmark_border
അഹമ്മദാബാദ്: ഗുജറാത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പോളിങ് തുടങ്ങി. അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്കോട്ട്, ജാംനഗർ, ഭാവ് നഗർ എന്നീ കോർപറേഷനുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. പഞ്ചായത്ത്, നഗരസഭാ തെരഞ്ഞെടുപ്പുകൾ ഞായറാഴ്ച നടക്കും.
തെരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ വിജയം നേടുമെന്ന് മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ പറഞ്ഞു. അതേസമയം, പട്ടേൽ സമുദായത്തിന് ബി.ജെ.പിയോടുള്ള എതിർപ്പ് വോട്ടായി മാറുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷം സ്വന്തം തട്ടകത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിക്കാമെന്ന വിലയിരുത്തലിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. 2018ലാണ് ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
