Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സത്യപ്രതിജ്ഞാ ചടങ്ങിന് മോദിക്ക് നിതീഷ്കുമാറിന്‍റെ ക്ഷണം

text_fields
bookmark_border
സത്യപ്രതിജ്ഞാ ചടങ്ങിന് മോദിക്ക് നിതീഷ്കുമാറിന്‍റെ ക്ഷണം
cancel

പട്ന: ബിഹാറിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി നിതീഷ്കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പട്ന ഗാന്ധി മൈതാനിയിലാണ് ചടങ്ങ്. പ്രധാനമന്ത്രിയെ ഫോണിലാണ് ക്ഷണിച്ചത്. ക്ഷണിച്ചത് രാഷ്ട്രീയ മര്യാദയാണെന്നും പങ്കെടുക്കണമോ വേണ്ടയോ എന്നത് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും ബിഹാർ ജെ.ഡി.യു പ്രസിഡൻറ് ബസിസ്ത നാരായൺ പറഞ്ഞു.

എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ പങ്കെടുക്കേണ്ടതിനാൽ പ്രധാനമന്ത്രിക്ക് ചടങ്ങിന് എത്താനാവില്ലെന്ന് ബിഹാർ ബി.ജെ.പി വൈസ്പ്രസിഡൻറ് സഞ്ജയ് മയൂഖ് പറഞ്ഞു. കേന്ദ്ര സർക്കാറിനെ പ്രതിനിധാനംചെയ്ത് മന്ത്രിമാരായ വെങ്കയ്യ നായിഡുവും രാജീവ് പ്രതാപ് റൂഡിയും പങ്കെടുക്കും.

 കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അരുൺ ജെയ്റ്റ്ലി, സുഷമാ സ്വരാജ് തുടങ്ങിയ പ്രമുഖരെയും നിതീഷ്കുമാർ ക്ഷണിച്ചിട്ടുണ്ട്. കോൺഗ്രസ് വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ബിഹാർ കോൺഗ്രസ് പ്രസിഡൻറ് അശോക് ചൗധരി അറിയിച്ചു.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story