അനധികൃത സ്വത്ത് കേസ്: ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് കേന്ദ്ര സര്‍ക്കാറിന്‍െറ ക്ളീന്‍ചിറ്റ്
text_fieldsന്യൂഡല്‍ഹി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് കേന്ദ്ര സര്‍ക്കാറിന്‍െറ ക്ളീന്‍ചിറ്റ്. ജ. ബാലകൃഷ്ണന്‍െറ ഉറ്റവരും ഉടയവരും ബിനാമി സ്വത്ത് കൈവശംവെച്ചതിന് തെളിവില്ളെന്നും അതിനാല്‍ സി.ബി.ഐ അന്വേഷണ ആവശ്യം അംഗീകരിക്കാനാകില്ളെന്നും അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു.
വ്യക്തികളുടെ യശസ്സ് തകര്‍ക്കുന്ന ഇത്തരത്തിലുള്ള അടിസ്ഥാനരഹിത പരാതികള്‍ അനുവദിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.
ജ. ബാലകൃഷ്ണനും കുടുംബാംഗങ്ങളും അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഒന്നര വര്‍ഷം മുമ്പ് ‘കോമണ്‍ കോസ്’ എന്ന സര്‍ക്കാറിതര സന്നദ്ധ സംഘടനക്കുവേണ്ടി അഡ്വ. പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
ന്യായാധിപപദവിയിലിരിക്കെ 2004നും 2009നുമിടയില്‍ ജ. ബാലകൃഷ്ണന്‍ ബന്ധുക്കളുടെ പേരില്‍ 40 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നും ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്നുമായിരുന്നു പ്രശാന്തിന്‍െറ ആവശ്യം.
തെളിവുണ്ടായിട്ടും അദ്ദേഹത്തിനെതിരെ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ളെന്നും പ്രശാന്ത് ബോധിപ്പിച്ചു.
എന്നാല്‍, മുന്‍ ചീഫ് ജസ്റ്റിസിനെതിരായ അന്വേഷണം നടത്തിയാല്‍ അത് അപകടകരമായ കീഴ്വഴക്കമുണ്ടാക്കുമെന്ന് അറ്റോണി ജനറല്‍ കോടതിയെ ഓര്‍മിപ്പിച്ചു. ഈ വിഷയത്തില്‍ സി.ബി.ഐ അന്വേഷണ ആവശ്യം അംഗീകരിച്ചാല്‍ അത് പണ്ടോറയുടെ പെട്ടി തുറക്കുമ്പോലെ ആകുമെന്നും ഇത്തരത്തിലുള്ള നിരവധി പരാതികള്‍ കൊടതിക്ക് മുമ്പാകെയത്തെുമെന്നും റോത്തഗി വാദിച്ചു. ജ. ബാലകൃഷ്ണന്‍െറ സഹോദരനും മരുമകനും അഭിഭാഷകരാണെന്നും അവര്‍ സമ്പാദിച്ച കാര്യങ്ങളിലേക്ക് കടക്കാനാകില്ളെന്നുമുള്ള റോത്തഗിയുടെ വാദം സുപ്രീംകോടതി മുഖവിലക്കെടുത്തില്ല. 100 രൂപ സമ്പാദിക്കുന്നവര്‍ 10 ലക്ഷം രൂപ വിലപിടിപ്പുള്ള സ്വത്ത് വാങ്ങുന്നത് അന്വേഷിക്കേണ്ടിവരുമെന്ന് ജസ്റ്റിസ് ദീപക് മിശ്ര പ്രതികരിച്ചു.
എന്നാല്‍, ഞങ്ങള്‍ക്ക് കൂടുതലൊന്നും ചെയ്യാനില്ളെന്നായിരുന്നു റോത്തഗിയുടെ മറുപടി. ജ. ബാലകൃഷ്ണന്‍െറ ബന്ധുക്കള്‍ക്ക് സ്വത്തുക്കള്‍ വാങ്ങാനുള്ള ഉറവിടമുണ്ടെങ്കില്‍ അതവര്‍ കാണിക്കട്ടെയെന്ന് ജസ്റ്റിസ് ദീപക് മിശ്ര തിരിച്ചടിച്ചു.
അപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ ചീഫ് ജസ്റ്റിസിന് ക്ളീന്‍ചിറ്റ് നല്‍കിയത്. ആദായനികുതി വകുപ്പ് ജ. ബാലകൃഷ്ണനെതിരെ അന്വേഷണം നടത്തിയെന്നും എന്നാല്‍ തെളിവൊന്നും കണ്ടത്തെിയില്ളെന്നും റോത്തഗി ജസ്റ്റിസ് ദീപക് മിശ്രയെ അറിയിച്ചു.
അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ ആദായനികുതി വകുപ്പ് നടത്തിയ അന്വേഷണത്തിന്‍െറ തല്‍സ്ഥിതി റിപ്പോര്‍ട്ട് അവതരിപ്പിക്കാമെന്നും റോത്തഗി കൂട്ടിച്ചേര്‍ത്തു. തുടരന്വേഷണത്തിനുള്ള യാതൊന്നും അതിലില്ല. ഈയിടെ മരിച്ച മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെയും സമാനമായ ആരോപണങ്ങളുണ്ടായിരുന്നെന്നും റോത്തഗി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാറിന്‍െറ ആവശ്യം മാനിച്ച് കേസ് അടുത്ത വര്‍ഷം ജനുവരി 19ലേക്ക് മാറ്റി.
ദേശീയ മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ആറു മാസം മുമ്പാണ് ബാലകൃഷ്ണന്‍ വിരമിച്ചത്.
ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനെതിരെ അന്വേഷണം നടത്താന്‍ രാഷ്ട്രപതിയുടെ റഫറന്‍സിന് കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി നേരത്തേ തള്ളിയിരുന്നു.
വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് ജ. ബാലകൃഷ്ണനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്നും കഴമ്പുണ്ടെങ്കില്‍ രാഷ്ട്രപതിക്ക് നടപടിയുമായി മുന്നോട്ടുപോകാമെന്നും ജസ്റ്റിസുമാരായ ബി.എസ്. ചൗഹാന്‍, ജഗദീഷ് സിങ് കേഹാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
