നിതീഷിന്‍െറ സത്യപ്രതിജ്ഞക്ക് അദ്വാനിക്കും ‘ശത്രു’വിനും ക്ഷണം
text_fields
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ബിഹാര്‍ പരാജയത്തില്‍ ഏറെ സന്തോഷിക്കുന്ന രണ്ടുപേര്‍ക്ക് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുഖ്യമന്ത്രി നിതീഷ്കുമാറിന്‍െറ ക്ഷണം. മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനിക്കും മുന്‍ പാര്‍ലമെന്‍റ് അംഗം ശത്രുഘ്നന്‍ സിന്‍ഹക്കും ക്ഷണക്കത്തയച്ചതായി ജനതാദള്‍-യുനേതാക്കള്‍ അറിയിച്ചു.
മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാള്‍, മമത ബാനര്‍ജി, നവീന്‍ പട്നായക് എന്നിവരെ നിതീഷ് നേരിട്ടുതന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍, ഈ മാസം 20ന് നടക്കുന്ന ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ എന്നിവരെ ക്ഷണിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരീകരിക്കാന്‍ നേതാക്കള്‍ തയാറായില്ല.
തങ്ങളുടെ അറിവനുസരിച്ച്, ഇരുവര്‍ക്കും ക്ഷണപത്രിക പോയിട്ടില്ളെന്നാണ് ചില നേതാക്കള്‍ വ്യക്തമാക്കിയത്. ചടങ്ങ് വന്‍ പൊതുജനപങ്കാളിത്തത്തോടെ ജനകീയ ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കങ്ങള്‍ പട്നയിലെ ഗാന്ധിമൈതാനിയില്‍ പുരോഗമിക്കുകയാണ്.