എരുമ നെയ്യ് കയറ്റുമതി നിരോധം നീക്കിയത് മോദി സർക്കാർ
text_fieldsകൊച്ചി: സമ്പൂർണ ബീഫ് നിരോധത്തിനായി രംഗത്തിറങ്ങിയ സംഘ്പരിവാർ സംഘടനകളറിയാതെ മോദി സർക്കാർ രാജ്യത്ത് എരുമ നെയ്യ് കയറ്റുമതി പുന$സ്ഥാപിച്ചു. എരുമ ഇറച്ചിയിൽനിന്ന് സംസ്കരിക്കുന്ന നെയ്യ് (ബഫല്ലോ ടലോ) കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കാണ് നരേന്ദ്ര മോദി പ്രധാനമന്ത്രി ചുമതലയേറ്റ ശേഷം കഴിഞ്ഞ ഡിസംബർ 31ന് പിൻവലിച്ചത്.
കേന്ദ്ര വാണിജ്യ മന്ത്രാലയം ബഫല്ലോ ടാലോയുടെ കയറ്റുമതി നിരോധം നീക്കി പ്രത്യേക വിജ്ഞാപനം ഇറക്കുകയായിരുന്നു. അസാധാരണ ഗെസറ്റ് വിജ്ഞാപനമായാണ് കേന്ദ്രം ഉത്തരവ് പ്രസിദ്ധീകരിച്ചത്. ബഫല്ലോ ടാലോയിൽ പശുനെയ്യ് ഉൾപ്പെടെ ചേർക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് ഇതിെൻറ കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയത്. മൃഗങ്ങളിൽ നിന്നെടുക്കുന്ന കൊഴുപ്പ്, എണ്ണ എന്നിവക്കും ബഫല്ലോ ടാലോക്കുമായിരുന്നു കയറ്റുമതി നിരോധം. ഇവക്കൊപ്പം മത്സ്യജന്യ എണ്ണകൾ, നെയ്യ് എന്നിവയും ആടിെൻറ രോമത്തിൽനിന്ന് സംസ്കരിക്കുന്ന ലനോലിനും നിരോധിച്ചിരുന്നു. ഇവയിൽ ബഫല്ലോ ടാലോയുടെ നിരോധം മാത്രമാണ് നീക്കിയത്.
അതേസമയം, നിരോധം നീക്കിയ ഉത്തരവിൽ, കൃഷി–ഭക്ഷ്യ സംസ്കരണ ഉൽപാദക കയറ്റുമതി അതോറിട്ടി (എ.പി.ഇ.ഡി.എ) യുടെ അംഗീകാരമുള്ള മാംസ സംസ്കരണ യൂനിറ്റുകൾക്ക് മാത്രമായിരിക്കും ടാലോ കയറ്റുമതിക്ക് അനുമതി ഉണ്ടായിക്കുക എന്ന നിബന്ധന ഉൾപ്പെടുത്തിയിട്ടുണ്ട്. എരുമ ഇറച്ചിയിൽനിന്ന് വേർതിരിക്കുന്ന നെയ്യ് ഉരുക്കിയാണ് ബഫല്ലോ ടാലോ ഉൽപാദിപ്പിക്കുന്നതെങ്കിലും മറ്റ് അറവുമാടുകളുടെ നെയ്യ് ഇവക്കൊപ്പം ചേർത്താൽ തിരിച്ചറിയാൽ പ്രയാസമാണ്. പോർക്ക് ഒഴികെ അറവുമാടുകളുടെ നെയ്യ് ഒരുമിച്ച് ഉരുക്കിയാണ് കേരളത്തിൽ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയടക്കമുള്ള സ്ഥാപനങ്ങൾ ടാലോ ഉൽപാദിപ്പിക്കുന്നത്. എന്നാൽ, ഇവ ആഭ്യന്തര വിപണിയിൽ മാത്രമാണ് വിറ്റഴിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
