Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചീഫ് ഇൻഫർമേഷൻ കമീഷണർ പദവിയിൽ കണ്ണുനട്ട് ഡൽഹി പൊലീസ് മേധാവിയും
text_fieldsbookmark_border
ഡൽഹി: ദേശീയ ചീഫ് ഇൻഫർമേഷൻ കമീഷണർ പദവിയിൽ നിയമനത്തിന് അപേക്ഷ നൽകിയവരിൽ ഡൽഹി പൊലീസ് മേധാവി ഭീംസെൻ ബാസിയും. ഡൽഹി പൊലീസിെൻറ അധികാരപരിധി സംബന്ധിച്ച് കേന്ദ്രവും ഡൽഹിയിലെ ആപ് സർക്കാറും തമ്മിൽ കടുത്ത ഭിന്നത തുടരുന്നതിനിടെയാണ് ബാസി കസേര മാറാനൊരുങ്ങുന്നത്. 300ഓളം പേർ രംഗത്തുള്ള ചീഫ് ഇൻഫർമേഷൻ കമീഷണർ പദവിയിൽ ബാസി നിയമിക്കപ്പെടുന്നപക്ഷം ഡൽഹി പൊലീസിന് അടുത്ത മാസം പുതിയ മേധാവിയെത്തും. ഡിസംബർ രണ്ടിനാണ് നിലവിലെ കമീഷണർ വിജയ് ശർമ വിരമിക്കുന്നത്. വിജയ് ശർമക്കുമുമ്പ് മാസങ്ങളോളം ഈ കസേര ഒഴിഞ്ഞുകിടന്നത് മോദി സർക്കാറിനെതിരെ കോൺഗ്രസ് ആയുധമാക്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
