റെയിൽവേ നിരക്കിൽ ഡിമാൻഡിനനുസരിച്ച് ഏറ്റക്കുറച്ചിലിനും നിർദേശം
text_fieldsന്യൂഡൽഹി: വിമാന ടിക്കറ്റ് നിരക്കിെൻറ മാതൃകയിൽ ചില പ്രത്യേക ട്രെയിനുകളുടെ ടിക്കറ്റ് നിരക്കിലും ഡിമാൻഡിനനുസരിച്ച് ഏറ്റക്കുറച്ചിൽ പരീക്ഷിക്കാൻ റെയിൽവേ. അവസാന മണിക്കൂറുകളിൽ ടിക്കറ്റിന് കൂടുതൽ നിരക്ക് ഈടാക്കാനാണ് പദ്ധതി. ആവശ്യക്കാർ കൂടുതലുള്ള റൂട്ടുകളിൽ ഏർപ്പെടുത്തിയ പ്രീമിയം, സുവിധ നിരക്കുകൾ വിജയംകണ്ട പശ്ചാത്തലത്തിലാണിത്. വരുമാനവർധനക്ക് പുതിയ മാർഗങ്ങൾ ആരാഞ്ഞതിനു മറുപടിയായി റെയിൽവേ സോണുകളുടെ വാണിജ്യ വിഭാഗം മുന്നോട്ടുവെച്ചതാണ് പല നിരക്ക് ഫോർമുല. പല റൂട്ടുകളിലും ചില സീസണുകളിൽ യാത്രക്കാരില്ലാതെ ട്രെയിൻ ഓടുന്ന സാഹചര്യമാണ്.
എങ്കിലും ഏപ്രിലിനും സെപ്റ്റംബറിനുമിടയിൽ യാത്രാനിരക്കിനത്തിൽ 8.5 ശതമാനം വരുമാനവർധനയുണ്ടാക്കാനായത് പ്രീമിയം, സുവിധ നിരക്കുകൾ ഏർപ്പെടുത്തിയതു മൂലമാണെന്നാണ് റെയിൽവേ അധികൃതരുടെ വിലയിരുത്തൽ. തിരക്ക് കുറവുള്ള വേളയിൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകിയാൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കാനാകും എന്നാണ് ചില റെയിൽവേ സോണുകളിൽനിന്ന് ഉയർന്ന നിർദേശം. തെക്കെ ഇന്ത്യയിലാണ് സുവിധ നിരക്ക് റെയിൽവേ വരുമാനവർധനക്ക് ഏറ്റവുമേറെ ഗുണംചെയ്തത്. നിർദേശങ്ങളുടെ സമർപ്പണവും പ്രാഥമിക ചർച്ചകളും മാത്രമാണ് നടന്നിരിക്കുന്നതെന്നും വിഷയത്തിെൻറ വിവിധ വശങ്ങൾ പഠിച്ചശേഷമേ തീരുമാനമുണ്ടാകൂ എന്നും റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
