Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബിഹാർ നിയമസഭ പിരിച്ചുവിടാൻ മന്ത്രിസഭ ശിപാർശ ചെയ്തു
text_fieldsbookmark_border
പട്ന: ബിഹാറിലെ നിലവിലെ നിയമസഭ പിരിട്ടുവിടാൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം ശിപാർശ ചെയ്തു. ഇതുപ്രകാരം മുഖ്യമന്ത്രി നിതീഷ് കുമാർ ഗവർണർ രാംനാഥ് കോവിന്ദിന് രാജി സമർപ്പിച്ചു. നിതീഷിന്‍റെ രാജി സ്വീകരിച്ച ഗവർണർ പുതിയ സർക്കാർ അധികാരത്തിൽ വരുന്നതുവരെ താൽകാലിക ഭരണ ചുമതല വഹിക്കാൻ ആവശ്യപ്പെട്ടു.
ജെ.ഡി.യു പാർലമെൻററി പാർട്ടി യോഗവും മഹാസഖ്യത്തിന്‍റെ മുഴുവൻ എം.എൽ.എമാരുടെ യോഗവും ഇന്ന് വൈകീട്ട് ചേരുന്നുണ്ട്. യോഗത്തിൽ നിതീഷ് കുമാറിനെ എം.എൽ.എമാർ മഹാസഖ്യത്തിന്‍റെ നേതാവായി തെരഞ്ഞെടുക്കും. തുടർന്ന് ഗവർണറെ കാണുന്ന നിതീഷ് കുമാർ പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
