ജീവനാംശസ്വത്തിൽ വിധവക്ക് പൂർണ അവകാശം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ജീവനാംശത്തിനുള്ള ഹിന്ദുവിധവയുടെ അവകാശം കേവലം ഔപചാരികതയല്ലെന്നും ആത്മീയമായും ധാർമികമായുമുള്ള അവകാശമാണെന്നും സുപ്രീംകോടതി. വിധവക്ക് ലഭിച്ച സ്വത്തിൽ അവർക്കുള്ള സമ്പൂർണ അവകാശത്തിന് നിയമപ്രാബല്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഭർത്താവ് വിൽപത്രമെഴുതി നൽകിയ സ്വത്ത് ഒരു ബന്ധുവിന് കൈമാറിയ വിധവക്കനുകൂലമായി ആന്ധ്രപ്രദേശ് ഹൈകോടതിയുടെ ഉത്തരവ് ശരിവെച്ചാണ് ജസ്റ്റിസ് എം.വൈ. ഇഖ്ബാലിെൻറ നേതൃത്വത്തിലുള്ള ബെഞ്ച് വിധി പുറപ്പെടുവിച്ചത്. തനിക്കുലഭിച്ച സ്വത്തിൽ വിധവക്ക് സമ്പൂർണ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഭാര്യയെ സംരക്ഷിക്കാനുള്ള വ്യക്തിപരമായ ബാധ്യത ഭർത്താവിനുണ്ടെന്ന് ഹിന്ദുനിയമത്തിൽ വ്യക്തമാക്കുന്നു. ഭർത്താവിന് സ്വത്തുണ്ടെങ്കിൽ അതിജീവനത്തിന് ഭാര്യക്കും ഈ സ്വത്തിൽ അവകാശമുണ്ട് –കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
