ദീപാവലിക്ക് തമിഴ്നാട് കുടിച്ചത് 372 കോടിയുടെ മദ്യം
text_fieldsചെന്നൈ: വെള്ളപ്പൊക്ക ദുരിതത്തിനിടയിലും ദീപാവലിക്ക് തമിഴ്നാട് കുടിച്ചത് റെക്കോഡ് മദ്യം. തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷന്‍െറ (ടാസ്മാക്) മദ്യക്കടകളിലൂടെ 372 കോടി രൂപയുടെ റെക്കോഡ് വില്‍പനയാണ് നടന്നത്. ഇത് മൂന്നു ദിവസത്തെ കണക്കാണ്. കഴിഞ്ഞവര്‍ഷത്തെ ദീപാവലി വിറ്റുവരവിനെക്കാള്‍ 68 കോടി രൂപയുടെ അധികമദ്യമാണ് ഇക്കുറി വിറ്റത്. നവംബര്‍ എട്ടിന് 113 കോടിയും നവംബര്‍ ഒമ്പതിന് 108 കോടിയും ദീപാവലി ദിവസമായ 10ന് 151 കോടിയും ലഭിച്ചു. കേരളവുമായി അതിര്‍ത്തിപങ്കിടുന്ന കോയമ്പത്തൂര്‍ ജില്ലയാണ് ഒന്നാംസ്ഥാനത്ത്.
88 കോടി രൂപയാണ് ഇവിടെനിന്ന് ലഭിച്ചത്. വാണിജ്യനികുതി വകുപ്പ് കഴിഞ്ഞാല്‍ സംസ്ഥാനസര്‍ക്കാറിന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് മദ്യവില്‍പനയിലൂടെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
