ടിപ്പുജയന്തി ആഘോഷം: ഇന്ന് കർണാടകയിൽ വഴിതടയൽ സമരം
text_fieldsബംഗളൂരു: സംസ്ഥാന സർക്കാരിന്‍റെ ടിപ്പു ജയന്തി ആഘോഷങ്ങളിൽ പ്രതിഷേധിച്ച് കർണാടകയിൽ ഇന്ന് വഴിതടയൽ സമരം. വിശ്വ ഹിന്ദു പരിഷത്താണ് സംസ്്ഥാനത്ത് ഇന്ന് 11 മുതൽ 12 വരെ വഴിതടയല്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗങ്ങളിലും വഴി തടയുമെന്ന് വി.എച്ച്.പി ഓര്‍ഗനൈസിങ് സെക്രട്ടറി ഗോപാല്‍ അറിയിച്ചു. രാവിലെ മുതല്‍ സംസ്ഥാന അതിര്‍ത്തികളിലെ പാതകള്‍ അടക്കം വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. വി.എച്ച്.പിയുടെ ശക്തി കേന്ദ്രങ്ങളായ മൈസൂരു, ചാമരാജനഗര്‍, കുടക് ജില്ലകളില്‍ ബന്ദിന്‍റെ പ്രതീതിയാണ് വഴിതടൽ സമരത്തിന്.
അനിഷ്ടസംഭവമുണ്ടാകാതിരിക്കാനായി ദക്ഷിണ കർണാടകയിൽ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സ്കൂളുകളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മടിക്കേരിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷത്തിനിടെയുണ്ടായ അക്രമത്തിനിടെ മടിക്കേരിയിൽ വി.എച്ച്.പി പ്രവര്‍ത്തകനായ ഡി.എസ്. കുട്ടപ്പ മരിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാനത്തുടനീളം റോഡ് ഉപരോധിക്കുന്നത്. ആഘോഷം തടയാന്‍ വിഎച്ച്പി, ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനു കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
