ഫേസ്ബുക് പോസ്റ്റിലെ സര്‍ക്കാര്‍ ഇടപെടല്‍: മുന്നില്‍ ഇന്ത്യ
text_fieldsന്യൂഡല്‍ഹി: സര്‍ക്കാറുകളുടെ ഇടപെടല്‍മൂലം നീക്കേണ്ടി വന്ന ഫേസ്ബുക് പോസ്റ്റുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഏറ്റവും കൂടുതല്‍ നീക്കിയതാവട്ടെ ഇന്ത്യയിലും. ഈ വര്‍ഷത്തിന്‍െറ ഒന്നാം പാതിയില്‍ 20,568 പോസ്റ്റുകളാണ് നിയമങ്ങള്‍ക്ക് വിരുദ്ധമെന്നും പ്രശ്നകാരണമെന്നും ചൂണ്ടിക്കാട്ടി വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ ഇടപെട്ടതുമൂലം നീക്കേണ്ടിവന്നത്. ഇതിന്‍െറ മുക്കാല്‍ പങ്കും ഇന്ത്യയിലാണ്- സ്റ്റാറ്റസുകളും ചിത്രങ്ങളും വിഡിയോകളുമടക്കം 15,155 എണ്ണം. തുര്‍ക്കിയാണ് രണ്ടാം സ്ഥാനത്ത്- 4,496.
ഉപഭോക്താക്കളുടെ രഹസ്യവിവരം തേടിയുള്ള സര്‍ക്കാറുകളുടെ സമ്മര്‍ദം വര്‍ധിച്ചതായും വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഫേസ്ബുക് വ്യക്തമാക്കുന്നു. 41,214 പേരുടെ വിവരങ്ങളാണ് ഈ വര്‍ഷം ആദ്യം തേടിയത്. അമേരിക്കന്‍ അന്വേഷണ ഏജന്‍സികളാണ് ഇതില്‍ 60 ശതമാനത്തിന്‍െറയും ആവശ്യക്കാര്‍. ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങളും കൂടുതല്‍ വിവരം തേടിയവരുടെ പട്ടികയിലുണ്ട്. പിന്‍വാതില്‍ വഴി വിവരങ്ങള്‍ നല്‍കാറില്ളെന്നും ഭരണകൂടങ്ങള്‍ക്ക് നേരിട്ട് ഇടപെടാന്‍ അവസരം നല്‍കില്ളെന്നുമാണ് ഫേസ്ബുക് അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
