Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചോക് ലേറ്റെന്ന് കരുതി പടക്കം തിന്ന അഞ്ചുവയസുകാരി മരിച്ചു
text_fieldsbookmark_border
രത്നഗിരി: ചോക് ലേറ്റാണെന്ന് തെറ്റിദ്ധരിച്ച് പടക്കം തിന്ന അഞ്ചുവയസുകാരി മരിച്ചു. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ടിസാങി ഗ്രാമത്തിലാണ് സംഭവം. വീടിനു പുറത്ത് കളിച്ചു കൊണ്ടിരിക്കെയാണ് ദാമിനി നിഗം, നിറമുള്ള കടലാസിൽ പൊതിഞ്ഞ പടക്കങ്ങൾ കണ്ടത്. ചോക് ലേറ്റാണെന്ന് കരുതി ഇതിലൊന്നെടുത്ത് കഴിക്കുകയായിരുന്നു പെൺകുട്ടി. ഇതുകണ്ട കുട്ടിയുടെ അമ്മ ഉടൻതന്നെ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
