Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബിഹാറില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഗൂഢാലോചന നടന്നെന്ന് ഉമാഭാരതി
text_fieldsbookmark_border
പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഗൂഢാലോചന നടന്നതായി കേന്ദ്ര ജലവിഭവ മന്ത്രി ഉമാഭാരതി. രാജ്യത്ത് ഉയര്‍ന്നുവരുന്ന അസഹിഷ്ണുതയും ബീഫ് വിവാദവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ആയുധമായി തെരഞ്ഞെടുപ്പില്‍ തല്‍പരകക്ഷികള്‍ ഉപയോഗപ്പെടുത്തിയെന്ന് അവര്‍ ആരോപിച്ചു. പുരസ്കാരങ്ങള്‍ തിരികെ നല്‍കിയ സാഹിത്യകാരന്മാരുടെ നടപടിയും മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഭാഗമാണ്. ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹയും പാര്‍ട്ടിക്കെതിരായ പ്രചാരണത്തില്‍ പങ്കാളിയായി. സിന്‍ഹക്കെതിരെ നടപടിയെടുക്കുമെന്നും ഉമ പറഞ്ഞു.
Next Story