ബ്രഹ്മോസ് ക്രൂസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു
text_fields
പൊഖ്റാന്‍: 300 കിലോമീറ്റര്‍ പരിധിയുള്ള ബ്രഹ്മോസ് സൂപ്പര്‍സോണിക് ഭൂതല ക്രൂസ് മിസൈലിന്‍െറ പരീക്ഷണം വിജയം. രാജസ്ഥാനിലെ പൊഖ്റാന്‍ ടെസ്റ്റ് റെയ്ഞ്ചില്‍ ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് കരസേന മിസൈല്‍ പരീക്ഷണം നടത്തിയത്. മൊബൈല്‍ ഓട്ടോണമസ് ലോഞ്ചര്‍ ഉപയോഗിച്ചായിരുന്നു പരീക്ഷണം. ഇന്ത്യന്‍ കരസേനയില്‍ നിലവില്‍ മൂന്ന് റെജിമെന്റ് ബ്രഹ്മോസ് മിസൈലുകളുണ്ട്. ഈ വര്‍ഷം മേയ് എട്ട്, ഒമ്പത് തീയതികളിലായി അവയുടെ പരീക്ഷണം വിജയകരമായി നടന്നിരുന്നു. കരയാക്രമണത്തിന് ഉപയോഗിക്കുന്ന അതിശക്തമായ ബ്രഹ്മോസ് മിസൈലുകള്‍ 2007 മുതല്‍ സേനയുടെ ഭാഗമാണ്.
കരയില്‍നിന്നും കടലില്‍നിന്നും കടലിനടിയില്‍നിന്നും ആകാശത്തുനിന്നും കരയിലേക്കും കടലിലേക്കുമുള്ള ലക്ഷ്യങ്ങളിലേക്ക് തൊടുക്കാന്‍ പ്രാപ്തിയുള്ള മിസൈലാണ് ബ്രഹ്മോസ്. ഡി.ആര്.ഡി.ഒയും റഷ്യയിലെ എന്‍.പി.ഒ.എമ്മും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ബ്രഹ്മോസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.