കര്‍ണാടകയില്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടിക്ക് പീഡനം
text_fieldsബംഗളൂരു: ബംഗളൂരു റൂറല്‍ ജില്ലയിലെ ഹൊസ്കോട്ടെയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ 19കാരിക്ക് പീഡനം. ബസ് ഡ്രൈവറായ ശിവമോഗ സ്വദേശി രവിയെയും (26) ക്ളീനര്‍ മഞ്ജുനാഥിനെയും അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെ ഏഴിനാണ് സംഭവം. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ബംഗളൂരുവില്‍ സമാന സംഭവം ഉണ്ടാകുന്നത്.
സ്വകാര്യ നഴ്സിങ്കോളജിലെ വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി. ജോലിസ്ഥലത്തേക്ക് പോകാനാണ് പെണ്‍കുട്ടി ബസില്‍ കയറിയത്. ബസില്‍ പെണ്‍കുട്ടി മാത്രയപ്പോള്‍ ഡ്രൈവര്‍ രവി ബസിന്‍െറ നിയന്ത്രണം ക്ളീനര്‍ മഞ്ജുനാഥിന് കൈമാറി. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ മാനഭംഗത്തിന് ഇരയാക്കുകയശേഷം പെണ്‍കുട്ടിയെ വിജനമായ വഴിയരികില്‍ ഇറക്കിവിട്ടു.
ആശുപത്രിയില്‍ ചികിത്സ തേടിയത്തെിയ പെണ്‍കുട്ടി സംഭവം ഡോക്ടറോട് പറഞ്ഞു. ആശുപത്രി അധികൃതരാണ് വിവരം പൊലീസില്‍ അറിയിച്ചത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാവിലെ ഇരുവരെയും പിടികൂടി. മിനിബസും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. ഒക്ടോബര്‍ മൂന്നിന് രാത്രിയില്‍ 22 വയസ്സുള്ള ബി.പി.ഒ ജീവനക്കാരി ഓടിക്കൊണ്ടിരിക്കുന്ന വാനില്‍ കൂട്ടമാനഭംഗത്തിനിരയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.