Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഒരു റാങ്ക് ഒരു പെന്‍ഷന്‍’: അര്‍ധസൈനികരുടെ സമരം നിര്‍ത്തി

text_fields
bookmark_border

ന്യൂഡല്‍ഹി: ‘ഒരു റാങ്ക് ഒരു പെന്‍ഷന്‍’ പദ്ധതി ആവശ്യപ്പെട്ട് അര്‍ധസൈനിക വിഭാഗങ്ങളില്‍നിന്ന് വിരമിച്ചവര്‍ നടത്തിവന്ന സൂചനസമരം അവസാനിപ്പിച്ചു. അഖിലേന്ത്യാ സെന്‍ട്രല്‍ പാരാമിലിട്ടറി ഫോഴ്സസ് എക്സ് സര്‍വിസ്മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍െറ നേതൃത്വത്തില്‍ നവംബര്‍ രണ്ടു മുതലാണ് ജന്തര്‍മന്തറില്‍ ധര്‍ണ ആരംഭിച്ചത്. ആവശ്യം അംഗീകരിച്ചില്ളെങ്കില്‍ അനിശ്ചിതകാല സമരവുമായി ജന്തര്‍മന്തറില്‍ തിരിച്ചുവരുമെന്ന് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. സൈനികര്‍ക്ക് ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് സര്‍ക്കാറില്‍ സമ്മര്‍ദം ശക്തമാക്കാന്‍ അര്‍ധസൈനികരും സമരം പ്രഖ്യാപിച്ചത്. സൈനികരെ പോലെതന്നെ രാജ്യസുരക്ഷക്കുവേണ്ടി ജീവന്‍ ബലി നല്‍കുകയും കഠിനമായി ജോലി ചെയ്യുകയും ചെയ്യുന്ന അര്‍ധസൈനിക വിഭാഗത്തിന് സൈന്യത്തിന് ലഭിക്കുന്ന ആനുകൂല്യം ലഭിക്കുന്നില്ളെന്നും അര്‍ധസൈനികരെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണെന്നുമാണ് അസോസിയേഷന്‍െറ വാദം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story