ബീഫ് വിവാദം: പേജാവര്‍ മഠാധിപതിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം
text_fieldsമംഗളൂരു: ബീഫ് വിവാദവുമായി ബന്ധപ്പെട്ട് ഉഡുപ്പി പേജാവര്‍ മഠാധിപതി വിശ്വേശ്വര തീര്‍ഥ സ്വാമിയുടെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം.സ്വാമിയുടെ പ്രസ്താവന ഒരു മഠാധിപതിക്ക് ചേര്‍ന്നതല്ളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ജി.വി. ശ്രീരാമറെഡ്ഢി അഭിപ്രായപ്പെട്ടു.
മറ്റു സാമൂഹിക സന്നദ്ധ സംഘടനകളും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജി.വി.കെ. നായ്കും പ്രസ്താവനയെ വിമര്‍ശിച്ച് രംഗത്തുവന്നു. സ്വാമിജി ബി.ജെ.പി നേതാവിനെ പോലെ സംസാരിക്കുന്നുവെന്നാണ് സാമൂഹിക സംഘടനകളുടെ ആക്ഷേപം. നാലുദിവസങ്ങള്‍ക്ക് മുമ്പ് കലബുറഗിയിലെ ഒരു ക്ഷേത്രചടങ്ങിനത്തെിയപ്പോഴാണ് സ്വാമി ബി.ജെ.പിയുടെ ബീഫ് വിവാദത്തിന് അനുകൂലമായി സംസാരിച്ചത്.
ബീഫ് കഴിക്കുകയും ചെയ്യും, വേണമെങ്കില്‍ വിളമ്പുകയും ചെയ്യുമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവനക്കെതിരെയായിരുന്നു സ്വാമിജിയുടെ പ്രതികരണം. മുസ്ലിം പള്ളികളുടെയോ ദര്‍ഗകളുടെയോ മുന്നില്‍ നിന്ന് ആരെങ്കിലും പന്നിയിറച്ചി കഴിച്ചാല്‍ മുസ്ലിംകള്‍ക്ക് അതു സഹിക്കാനാവുമോ എന്നായിരുന്നു സ്വാമിയുടെ ചോദ്യം. ഇതിനിടെ, അമ്പലത്തിലത്തെിയ സ്വാമി ദലിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശം നല്‍കാത്തതിനെതിരെ ഒന്നും പറഞ്ഞില്ളെന്ന് ആരോപിച്ച് ദലിത് സംഘടനകള്‍ സമരവുമായി രംഗത്തത്തെി.
ചടങ്ങിനുശേഷം പൊലീസത്തെി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് മാറ്റിയതിനുശേഷമാണ് സ്വാമി അമ്പലത്തില്‍ നിന്ന് പുറത്തിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.