മുസഫര്‍നഗര്‍ കലാപം: കേന്ദ്രമന്ത്രി സഞ്ജീവ്കുമാര്‍ ബല്യാണിനെതിരെ വാറന്‍റ്
text_fieldsമുസഫര്‍നഗര്‍: കേന്ദ്ര കാര്‍ഷിക, ഭക്ഷ്യ സഹമന്ത്രി സഞ്ജീവ്കുമാര്‍ ബല്യാണ്‍, ബി.ജെ.പി എം.എല്‍.എ സുരേഷ് റാണ എന്നിവര്‍ക്കെതിരെ 2013ലെ മുസഫര്‍നഗര്‍ കലാപക്കേസില്‍ വീണ്ടും കോടതിയുടെ വാറന്‍റ്. നിരോധാജ്ഞ ലംഘിച്ചതിനും സാമുദായിക സൗഹാര്‍ദം തകര്‍ത്തതിനുമാണ് കേസ് നടപടി. ജാമ്യം അനുവദിക്കാവുന്ന വാറന്‍റാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
നവംബര്‍ 24ന് കോടതിയില്‍ ഹാജരാവാനും ഇരുവര്‍ക്കും കോടതി നിര്‍ദേശം നല്‍കി. കഴിഞ്ഞദിവസം ഹാജരാവാന്‍ നിര്‍ദേശിച്ചിട്ടും തയാറാവാത്ത സാഹചര്യത്തിലാണ് വീണ്ടും വാറന്‍റ് പുറപ്പെടുവിച്ചത്. ഒക്ടോബര്‍ 23ന് ബല്യാണ്‍, മറ്റൊരു ബി.ജെ.പി എം.പി ഭാരതേന്ദു സിങ്, സാധ്വി പ്രാചി എന്നിവരുള്‍പ്പെടെ കേസിലെ പ്രതികള്‍ക്ക് വാറന്‍റ് അയച്ചിരുന്നു. ഇതില്‍ സിങ് കഴിഞ്ഞദിവസം കോടതിയില്‍ ഹാജരായി ജാമ്യംനേടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.