ശ്രീരാമൻ ജനിച്ചത് പാകിസ്താനിൽ –ഖുറൈശി
text_fieldsന്യൂഡൽഹി: ശ്രീരാമൻ ജനിച്ചത് ഇന്ത്യയിലല്ലെന്നും പാകിസ്താനിലാണെന്നും ബാബരി മസ്ജിദ് പണിതത് ബാബറല്ല അദ്ദേഹത്തിെൻറ ഗവർണറാണെന്നും മുസ്ലിം വ്യക്തിനിയമബോർഡ് അസിസ്റ്റൻറ് ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ഖുറൈശി. ചരിത്രരേഖകളുടെ പിൻബലത്തിൽ ഇക്കാര്യങ്ങൾ സമർഥിക്കുന്ന ഖുറൈശിയുടെ പുസ്തകം ന്യൂഡൽഹി ഇന്ത്യാ ഇസ്ലാമിക് സെൻററിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അദ്ദേഹം പ്രദർശിപ്പിച്ചു.
വേദങ്ങളും പുരാണങ്ങളും അനുസരിച്ച് സിന്ധുനദിക്ക് പടിഞ്ഞാറുള്ള സപ്തസിന്ധു പ്രദേശത്താണ് ത്രേതാ യുഗത്തിലെ വിഷ്ണുവിെൻറ അവതാരമായ രാമൻ ജനിച്ചതെന്ന് ഖുറൈശി ചൂണ്ടിക്കാട്ടി. ഇത് 5144 ബി.സി കാലഘട്ടമാണ്. നേരത്തേ ഇന്ത്യയിലാകുകയും ഇപ്പോൾ പാകിസ്താെൻറ ഭാഗമാകുകയും ചെയ്ത ദേര ഇസ്മാഈൽ ഖാൻ ജില്ലയിലാണ് ഈ അയോധ്യ. ഇന്ത്യയിലുള്ള അയോധ്യ നിലവിൽ വന്നതുപോലും ഏഴാം നൂറ്റാണ്ടിലാണ്. ബാബറിെൻറ പേരമകൻ അക്ബർ രാജ്യം ഭരിക്കുമ്പോഴാണ് ഗോസ്വാമി തുളസീദാസ് രാമചരിതമാനസമെഴുതുന്നത്.
ബാബരി മസ്ജിദ് നിലനിന്ന സ്ഥാനത്ത് ക്ഷേത്രമുണ്ടായിരുന്നുവെങ്കിൽ അക്കാര്യം തുളസീദാസ് വ്യക്തമാക്കുമായിരുന്നുവെന്നും ഖുറൈശി പറഞ്ഞു. ബോർഡ് വക്താവ് കമാൽ ഫാറൂഖിയും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.