സിവില്‍ സര്‍വിസില്‍ മൂപ്പിളമ പോര്
text_fieldsന്യൂഡല്‍ഹി: സിവില്‍ സര്‍വിസില്‍ ഐ.എ.എസുകാരും മറ്റു വിഭാഗങ്ങളിലുള്ളവരും തമ്മില്‍ മൂപ്പിളമ തര്‍ക്കം രൂക്ഷമായി. ട്വിറ്ററിലൂടെയും മറ്റു സാമൂഹിക മാധ്യമങ്ങളിലൂടെയും പരസ്പരം ആക്ഷേപം ചൊരിയുന്നതിനൊപ്പം, പരാതി സര്‍ക്കാറിലുമത്തെി.
ഐ.എ.എസുകാര്‍ക്കെതിരായ നീക്കം നടക്കുന്നുവെന്ന് കുറ്റപ്പെടുത്തി 200ഓളം വരുന്ന യുവ ഐ.എ.എസ് ഓഫിസര്‍മാര്‍ പഴ്സനല്‍കാര്യ മന്ത്രാലയത്തിന് കത്തയച്ചു. ഏഴാം ശമ്പള കമീഷന്‍ ശിപാര്‍ശകളുടെ ഘട്ടത്തിലാണ്, സിവില്‍ സര്‍വിസില്‍ മുന്തിയതായി കരുതപ്പെടുന്ന ഐ.എ.എസുകാര്‍, ഐ.പി.എസ്, ഐ.ആര്‍.എസ് തുടങ്ങി മറ്റു കാഡറുകളിലുള്ളവരുമായി തട്ടിച്ചുനോക്കുമ്പോള്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന മേധാവിത്വം നിലനിര്‍ത്തി കിട്ടാന്‍ തീവ്രശ്രമം നടത്തുന്നത്. ഐ.എ.എസിന്‍െറ മേല്‍ക്കോയ്മ നഷ്ടപ്പെടുത്താന്‍ ഗൂഢമായ നീക്കം നടക്കുന്നുവെന്നാണ് ഈ വിഭാഗക്കാരുടെ ആശങ്ക.
ഏഴാം ശമ്പള കമീഷന്‍ ശിപാര്‍ശ വരുന്നതോടെ ഇതിനുള്ള വ്യക്തമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കാന്‍ പോകുന്നുവെന്ന് സൂചനകളുണ്ട്. ഏഴാം ശമ്പള കമീഷന്‍ നവംബര്‍ മൂന്നാംവാരം ശിപാര്‍ശ സമര്‍പ്പിക്കുമെന്നാണ് സൂചന. സിവില്‍ സര്‍വിസ് പരീക്ഷയില്‍ ഒറ്റത്തവണ നേടിയ വിജയത്തിന്‍െറ അടിസ്ഥാനത്തില്‍ സേവനകാലം മുഴുവന്‍ ഐ.എ.എസുകാര്‍ക്ക് മേല്‍ക്കോയ്മ അനുവദിച്ചുകൊടുക്കാന്‍ പറ്റില്ളെന്ന് മറ്റു വിഭാഗത്തില്‍പെടുന്നവര്‍ വാദിക്കുന്നു.
അതിനാല്‍, മെറിറ്റ് അടിസ്ഥാനത്തില്‍ കരിയര്‍ വളര്‍ച്ച ഉണ്ടാകണമെന്നും അവസര തുല്യത നല്‍കണമെന്നുമാണ് അവരുടെ ആവശ്യം. പ്രവര്‍ത്തന മികവിന്‍െറ അടിസ്ഥാനത്തില്‍ സര്‍വീസില്‍ പരിഗണന കിട്ടണം. സര്‍വിസില്‍ കയറി നാലു വര്‍ഷം കഴിയുമ്പോഴേക്ക് ഐ.എ.എസുകാര്‍ക്കും ഇന്ത്യന്‍ ഫോറിന്‍ സര്‍വിസസുകാര്‍ക്കും മറ്റു വിഭാഗങ്ങളില്‍ ഉള്ളവരേക്കാള്‍ പ്രതിമാസം 5,000 രൂപ വരെ അധികം കിട്ടുന്നു. 14ാം വര്‍ഷമാവുമ്പോള്‍ ഈ വ്യത്യാസം 16,000 രൂപ വരെയാകും. 17ാം വര്‍ഷത്തിലത്തെുമ്പോള്‍ വ്യത്യാസം 20,000 രൂപ.
സിവില്‍ സര്‍വിസിലെ ഓരോ വിഭാഗവും പ്രധാനപ്പെട്ടതാണ്. സബ് ഡിവിഷനല്‍ മജിസ്ട്രേറ്റായി തുടങ്ങി കേന്ദ്രസര്‍ക്കാറില്‍ സെക്രട്ടറിയായി മാറുന്നത്ര അനുഭവമാണ് ഐ.എ.എസുകാര്‍ക്ക് കിട്ടുന്നത്.
എന്നാല്‍, റവന്യൂ സര്‍വിസിലുള്ളവര്‍ക്കും മറ്റും സാധ്യതകള്‍ പരിമിതം. ഐ.എ.എസുകാര്‍ക്ക് പ്രമോഷന്‍ വേഗത്തില്‍ കിട്ടുന്നു. മുന്തിയ പദവികളില്‍ മിക്കതും അവര്‍ക്കാണ് ലഭിക്കുന്നതെന്നും മറ്റു വിഭാഗങ്ങളിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.