അസഹിഷ്ണുതയുടെ പേരില്‍ വിമര്‍ശിക്കേണ്ടത് എന്നെ –രാജ്നാഥ്
text_fields
ന്യൂഡല്‍ഹി: രാജ്യത്തിന്‍െറ ആഭ്യന്തര സുരക്ഷയുടെ ചുമതല തനിക്കാണെന്നും അതിനാല്‍, അസഹിഷ്ണുതയുടെ പേരില്‍ വിമര്‍ശകര്‍ ഉന്നംവെക്കേണ്ടത് തന്നെയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. പ്രധാനമന്ത്രി ഒരു വ്യക്തിയല്ല, മറിച്ച്, സ്ഥാപനമാണെന്നും രാജ്യത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരവാദി പ്രധാനമന്ത്രിയല്ളെന്നും ‘ഇക്കണോമിക് ടൈംസ്’ പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ രാജ്നാഥ് സിങ് പറഞ്ഞു.ആര്‍.എസ്.എസ് വര്‍ഗീയ ആശയങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന വാദം തള്ളിക്കളഞ്ഞ രാജ്നാഥ് അങ്ങനെയെങ്കില്‍ അതേ ആദര്‍ശത്തില്‍ വിശ്വസിക്കുന്ന തന്നിലും അവ പ്രതിഫലിക്കുമായിരുന്നില്ളേ എന്ന് തിരിച്ചുചോദിച്ചു.
അസഹിഷ്ണുത വളരുന്നുവെന്ന് പറഞ്ഞ് എഴുത്തുകാരും സിനിമാക്കാരും പ്രധാനമന്ത്രിയെ ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് സിങ് ആവശ്യപ്പെട്ടു. രാജ്യത്ത് ഇതിനുമുമ്പും വലിയ വര്‍ഗീയ ലഹളകള്‍ ഉണ്ടായിട്ടുണ്ട്. അന്നൊന്നും ആരും അവാര്‍ഡുകള്‍ തിരികെ നല്‍കി പ്രതിഷേധിച്ചിട്ടില്ല. എങ്കിലും ജനാധിപത്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതിനു സര്‍ക്കാര്‍ തയാറാണ്. അസഹിഷ്ണുത വര്‍ധിക്കുന്നുണ്ടെങ്കില്‍ അതിനുള്ള കാരണങ്ങള്‍ എഴുത്തുകാര്‍ക്ക് ചൂണ്ടിക്കാട്ടാവുന്നതാണ്. ദേശീയ പുരസ്കാരങ്ങള്‍ തിരികെ നല്‍കിയ പ്രമുഖ വ്യക്തികളുമായി ചര്‍ച്ചനടത്താന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.