ഗോഹത്യക്കെതിരായ സമരം മാറ്റിവെച്ചെന്ന് സംഘ്പരിവാര്‍
text_fieldsന്യൂഡല്‍ഹി: ഗോഹത്യക്കെതിരെ രാജ്യവ്യാപകമായി ഈമാസം ഏഴിന് സംഘ്പരിവാര്‍ തുടങ്ങാനിരുന്ന സമരം അനിശ്ചിതകാലത്തേക്ക് മാറ്റി. സംഘ്പരിവാര്‍ വേദിയായ രാഷ്ട്രീയ സ്വാഭിമാന്‍ ആന്ദോളന് കീഴില്‍ ആര്‍.എസ്.എസ് താത്വികാചാര്യന്‍ ഗോവിന്ദാചാര്യ തുടങ്ങാനിരുന്ന സമരമാണ് പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ മാറ്റിവെച്ചത്. കര്‍ഷകര്‍ പശുക്കളെ വില്‍ക്കുന്നതിന് മുസ്ലിംകളെ കുറ്റപ്പെടുത്തുന്നത് വെറുതെയാണെന്ന് തീരുമാനം അറിയിച്ച ഗോവിന്ദാചാര്യ പറഞ്ഞു. ഗോഹത്യക്കെതിരായ പ്രചാരണം രാഷ്ട്രീയവത്കരിക്കപ്പെട്ടതില്‍ താന്‍ അസ്വസ്ഥനാണെന്നും ഇത്തരമൊരു രാഷ്ട്രീയ കാലാവസ്ഥയില്‍ ഗോഹത്യക്കെതിരായ കാമ്പയിന്‍ മുന്നോട്ടുകൊണ്ടുപോകാനാവില്ളെന്നും മുന്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി കൂടിയായ ഗോവിന്ദാചാര്യ പറഞ്ഞു.
ഗോസംരക്ഷണം യഥാര്‍ഥത്തില്‍ ഒരു മതവിഷയമല്ല. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, അതിനെ മതവിഷയമാക്കി മാറ്റിയിരിക്കുന്നു. കര്‍ഷകന്‍ വിറ്റാലല്ലാതെ പശു കശാപ്പുശാലയില്‍ എത്തില്ല. പശുവ്യാപാരത്തിന്‍െറ ഒരറ്റത്ത് മാത്രമുള്ള തീര്‍ത്തും ഉത്തരവാദികളല്ലാത്ത മുസ്ലിം സമുദായത്തെ ഇതിന്‍െറ പേരില്‍ കുറ്റപ്പെടുത്തുന്നതെന്തിനാണെന്നും ആചാര്യ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.