ഉത്തര്‍പ്രദേശില്‍ കന്‍േറാണ്‍മെന്‍റിലും ബി.ജെ.പി നിഷ്പ്രഭം
text_fields
ലഖ്നോ: ഉത്തര്‍പ്രദേശില്‍ കന്‍േറാണ്‍മെന്‍റ് ബോര്‍ഡ് തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടി. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍െറ സ്വന്തം മണ്ണായ ലഖ്നോവിലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. ആഗ്ര, ബറേലി, മാതുറ എന്നിവിടങ്ങളില്‍ മാത്രമാണ് ബി.ജെ.പിക്ക് ആശ്വാസജയം നേടാനായത്. ആഗ്രയില്‍ എട്ടില്‍ ഏഴ് സീറ്റിലും സ്വതന്ത്രര്‍ വിജയിച്ചപ്പോള്‍ ഒരു സീറ്റ് മാത്രമാണ് ബി.ജെ.പി നേടിയത്. മാതുറയില്‍ ഏഴില്‍ രണ്ട് സീറ്റുകളും ബറേലിയില്‍ നാല് സീറ്റുകളുമാണ് ബി.ജെ.പി നേടിയത്. ഉദ്യോഗസ്ഥരും തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളും ഉള്‍പ്പെടുന്ന കന്‍േറാണ്‍മെന്‍റ് ഭരണ നിര്‍വഹണ ബോര്‍ഡ് പ്രതിരോധമന്ത്രാലയത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.