വെയ്റ്റിങ് ലിസ്റ്റിലെ യാത്രക്കാര്‍ക്ക് മറ്റൊരു ട്രെയിനില്‍ സീറ്റ്
text_fieldsന്യൂഡൽഹി: വെയ്റ്റിങ് ലിസ്റ്റിലുള്ള ട്രെയിൻയാത്രക്കാർക്ക് അതേ റൂട്ടിലോടുന്ന അടുത്ത ട്രെയിനിൽ ബെർത്ത് ഉറപ്പാക്കുന്ന റെയിൽവേയുടെ ‘വികൽപ്’ (ആർട്ടർനേറ്റഡ് ട്രെയിൻ അക്കമഡേഷൻ സ്കീം) പദ്ധതി ഇന്ന് തുടങ്ങും. ഓൺലൈൻ വഴി ടിക്കറ്റ് ബുക് ചെയ്യുന്നവർക്കാണ് പുതിയ സൗകര്യം. ടിക്കറ്റ് ബുക് ചെയ്യുമ്പോൾ ബെർത്ത് ലഭിക്കാനിടയില്ലെങ്കിൽ അതേ റൂട്ടിലോടുന്ന മറ്റേതെങ്കിലും ട്രെയിൻ ഓപ്ഷനലായി നൽകണം.
എങ്കിൽ ടിക്കറ്റ് റദ്ദാക്കാതെ മറ്റൊരു ട്രെയിനിൽ റെയിൽവേ ബെർത്ത് ഉറപ്പാക്കാം. മറ്റൊരു ട്രെയിനിൽ ബെർത്ത് ഉറപ്പായാൽ യാത്രക്കാരെൻറ പേര് ചാർട്ടിൽ ഇടില്ല. പകരം മൊബൈൽ നമ്പറിൽ എസ്.എം.എസ് അയക്കും. ഡൽഹി–ലഖ്നോ, ഡൽഹി–ജമ്മു റൂട്ടിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിക്കുന്നതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. മെയിൽ, എക്സ്പ്രസ് ട്രെയിനുകളിൽ മാത്രമാണ് ഈ സൗകര്യം.
നിലവിൽ വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകൊണ്ട് മറ്റൊരു ട്രെയിനിൽ യാത്രചെയ്യാനാകില്ല. പുതിയ പദ്ധതി യാത്രാക്ലേശത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് വിലയിരുത്തൽ. ഉത്സവസീസണുകളിൽ ട്രെയിനുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.