Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 29 ഇന്ത്യന്‍ മീന്‍പിടിത്തക്കാര്‍ ശ്രീലങ്കയില്‍ പിടിയില്‍
text_fieldsbookmark_border
ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് മല്‍സ്യബന്ധനത്തിനായി കടലില്‍ പോയ 29 പേരെ ശ്രീലങ്കന്‍ സൈന്യം പിടികൂടിയതായി റിപോര്‍ട്ട്. ശ്രീലങ്കയിലെ ട്രിങ്കോമാലി തീരത്തുവെച്ചാണ് ഇവര്‍ പിടിയില്‍ ആയത്. മൂന്നു ബോട്ടുകളും പടിച്ചെടുത്തിട്ടുണ്ട്. രാമേശ്വരത്തില്‍ നിന്ന് പുറപ്പെട്ട ഒരു സംഘം മീന്‍പിടുത്തക്കാരുടെ വല കഴിഞ്ഞ 23ാം തിയ്യതി ശ്രീലങ്കന്‍ തീരസേന അനധികൃതമായി വെട്ടി നശിപ്പിച്ചിരുന്നു. സംഘത്തിലെ നാലുപേരെ അവര്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഇത്തരം അറസ്റ്റുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തണമെന്ന് കാണിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിരുന്നുവെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
