Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിരിയാറായ 2016നെയും നോക്കി ആ കിളികള്‍
text_fieldsbookmark_border
ന്യൂഡല്‍ഹി: മരച്ചില്ലയില്‍ അവര്‍ അഞ്ചു പേര്‍ ഇരിക്കുന്നു. കൂട്ടത്തില്‍ ഒരു കിളിമുട്ടയും. 2016 എന്ന മുട്ട വിരിയുന്നത് ആറ്റുനോറ്റ് കാത്തിരിക്കുയാണ് ആ കിളികള്‍. അതിനിടെ മുട്ടക്ക് ചെറുതായി ഇളക്കം. തൊട്ടടുത്തിരിക്കുന്ന കുഞ്ഞിക്കിളി അക്ഷമയായി ഘടികാരം എടുത്തു നോക്കുന്നു. ആയിട്ടില്ല. മുട്ട വിരിയാന്‍ ഇനിയുമുണ്ട് മണിക്കൂറുകള്‍. അതുവരെ അവര്‍ അവിടെ തന്നെ ഇരിക്കുമായിരിക്കും. ഇത് പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഗൂഗ്ളിന്‍റെ ഡൂഡ്ല്‍. പതിവുപോലെ പുതുമയേറിയ ആശയവുമായുള്ള അനിമേഷന്‍ ആണ് ഇത്തവണയും ഗൂഗ്ള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇനി 2016 എന്ന കിളിമുട്ട വിരിയുമ്പോള്‍ എന്തൊക്കെ അതിശയങ്ങള്‍ ആണാവോ ഗൂഗ്ള്‍ കാണിക്കുക. കാത്തിരുന്ന് കാണാം.
Next Story
