ന്യൂഡല്‍ഹി: അപായകരമാംവിധം ഉയര്‍ന്ന അന്തരീക്ഷമലിനീകരണത്തിന് പരിഹാരം തേടി ഡല്‍ഹിസര്‍ക്കാര്‍ നടപ്പാക്കുന്ന ഒറ്റ-ഇരട്ട അക്ക വാഹനനിയന്ത്രണത്തില്‍നിന്ന് ഇരുചക്രവാഹനങ്ങളെയും ഒറ്റക്ക് ഡ്രൈവ് ചെയ്യുന്ന സ്ത്രീകളെയും ഒഴിവാക്കിയതെന്തിനെന്ന് ഡല്‍ഹി ഹൈകോടതി. നിയന്ത്രണത്തിന്‍െറ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന അഭിഭാഷകരുടെ ആവശ്യം കോടതി തള്ളി.
വാഹനനിയന്ത്രണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ സമയത്തിന് കോടതിയില്‍ എത്താനാവില്ളെന്നും അത് കോടതിപ്രവര്‍ത്തനങ്ങളുടെ താളംതെറ്റിക്കും എന്നുമായിരുന്നു അഭിഭാഷകരുടെ വാദം. എന്നാല്‍, ഡോക്ടര്‍മാര്‍ക്കുപോലും ഇളവില്ളെന്നിരിക്കെ ആവശ്യം അംഗീകരിക്കാനാവില്ളെന്നുപറഞ്ഞ കോടതി ജനുവരി ആറിനകം വിശദീകരണം നല്‍കണമെന്ന് സര്‍ക്കാറിനോട് നിര്‍ദേശിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ വാഹനനിയന്ത്രണ നിര്‍ദേശത്തെ നേരത്തേതന്നെ സ്വാഗതം ചെയ്തിരുന്നു.
നടന്നോ ബസിലോ വരുന്നതില്‍ തനിക്ക് വിഷമമില്ളെന്നും അതുമല്ളെങ്കില്‍ അയല്‍വാസിയായ ജഡ്ജിക്കൊപ്പം കാറ് പങ്കിട്ട് കോടതിയില്‍ വരുന്നകാര്യം ആലോചിക്കുമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. വി.ഐ.പികളെയും വിദേശ എംബസികളുടെ വാഹനങ്ങളെയും നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും സ്വയംനിയന്ത്രണത്തിന് വിധേയമാകുമെന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രിയും അമേരിക്കന്‍ എംബസിയും വ്യക്തമാക്കി. ഉദ്യോഗസ്ഥരോട് അതതുദിവസം അനുവദനീയമായ കാറുകളിലോ പൊതു ഗതാഗതസംവിധാനങ്ങളിലോ യാത്ര ചെയ്യണമെന്ന് എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. വാര്‍ത്താപ്രധാന്യം ഉദ്ദേശിച്ച് നടത്തുന്ന അമിതാവേശം നിറഞ്ഞ നടപടിയാണ് ഡല്‍ഹി സര്‍ക്കാറിന്‍െറ വാഹന നിയന്ത്രണമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ വിമര്‍ശിച്ചു. പരിഹാരമാണ് ലക്ഷ്യമെങ്കില്‍ ഇന്ധനത്തിന്‍െറയും വാഹന എന്‍ജിനുകളുടെയും നിലവാരം മെച്ചപ്പെടുത്താനുള്ള നടപടികളാണ് വേണ്ടത്. ശ്രദ്ധപിടിച്ചുപറ്റാനുള്ള നടപടിയാണെങ്കിലും വാഹനനിയന്ത്രണം പാലിക്കുമെന്നറിയിച്ച മന്ത്രി തന്‍െറ സ്വകാര്യവാഹനം റോഡിലിറക്കാവുന്ന ദിവസങ്ങളില്‍ മാത്രമേ ഉപയോഗിക്കൂവെന്ന് വ്യക്തമാക്കി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2015 5:36 PM GMT Updated On
date_range 2017-04-01T08:45:52+05:30ഡൽഹി വാഹന നിയന്ത്രണ പരിഷ്കരണം: ചിലരെ ഒഴിവാക്കിയത് എന്തിനെന്ന് െെഹകോടതി
text_fieldsNext Story