Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ വിവിധയിടങ്ങളിൽ ഭീകരാക്രമണ മോക്ഡ്രില്ലുകൾ

text_fields
bookmark_border
ഡൽഹിയിൽ വിവിധയിടങ്ങളിൽ ഭീകരാക്രമണ മോക്ഡ്രില്ലുകൾ
cancel

ന്യൂഡൽഹി: പുതുവത്സര ആഘോഷത്തിലേക്ക് രണ്ടു ദിവസം മാത്രം ശേഷിക്കെ ഡൽഹി നഗരം ജാഗ്രതയിൽ. സുരക്ഷയുടെ ഭാഗമായി ചൊവ്വാഴ്ച രാത്രിക്കു ശേഷം ഡൽഹി പൊലിസ് നഗരത്തിൽ മോക്ഡ്രില്ലുകൾ നടത്തി. രാജ്യ തലസ്ഥാനത്തെ വിവിധയിടങ്ങളിലാണ് കമാൻഡോസ് ഇരച്ചുകയറിയത്. ദക്ഷിണ ഡൽഹിയിലെ തിരക്കേറിയ മാളുകളിലും ഫൈവ്സ്റ്റാർ ഹോട്ടലുകളിലും കമാൻഡോസ് എത്തി. വസന്ത് കുഞ്ച്, പാലികാ ബസാർ, കൊണാട്ട് പ്ലേസ്, ഇറോസ് ഇൻറർനാഷണൽ ഹോട്ടൽ, നെഹ്റു പ്ലേസ് എന്നിവിടങ്ങളിലാണ് 'ഒാപറേഷൻ ബ്ലാക്ക് റോസ്' എന്ന് പേരിട്ട മോക്ഡ്രിൽ സംഘടിപ്പിച്ചത്. 

തീവ്രവാദികളെ നേരിടുന്നതിൻെറ ഭാഗമായി ഇവിടെ നിന്നും ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. കമാൻഡോസ്, പൊലിസ്, ഫയർഫോഴ്സ് എന്നിവർ മോക് ഡ്രില്ലിൽ പങ്കു ചേർന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story