Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രചാരത്തില്‍...

പ്രചാരത്തില്‍ മുന്നില്‍ ആനന്ദബസാര്‍  പത്രികയും  ടൈംസ് ഓഫ് ഇന്ത്യയും

text_fields
bookmark_border
പ്രചാരത്തില്‍ മുന്നില്‍ ആനന്ദബസാര്‍  പത്രികയും  ടൈംസ് ഓഫ് ഇന്ത്യയും
cancel


ന്യൂഡല്‍ഹി: ആനന്ദബസാര്‍ പത്രിക ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ഭാഷാപത്രം. കൊല്‍ക്കത്തയില്‍നിന്ന് പുറത്തിറങ്ങുന്ന ഈ ബംഗാളി പത്രത്തിന് 11.79 ലക്ഷം കോപ്പികളാണുള്ളത്. രണ്ടാം സ്ഥാനം ഹിന്ദുസ്ഥാന്‍ ടൈംസിനാണ്. വിവിധ എഡിഷനുകളിലായി ഏറ്റവുമധികം കോപ്പികളുള്ളത് ടൈംസ് ഓഫ് ഇന്ത്യക്കാണ്. 33 എഡിഷനുള്ള ടൈംസിന് 46.3 ലക്ഷം കോപ്പികളുണ്ട്. രണ്ടാം സ്ഥാനം ദൈനിക് ഭാസ്കറിനാണ്. 34 എഡിഷനുകളുള്ള ഈ ഹിന്ദി പത്രത്തിന് 37 ലക്ഷത്തോളം കോപ്പികളുണ്ട്. സണ്‍ഡേ ടൈംസ് ഓഫ് ഇന്ത്യയാണ് ഏറ്റവും പ്രചാരമുള്ള ആനുകാലികം- 8.85 ലക്ഷം. രജിസ്ട്രാര്‍ ഓഫ് ന്യൂസ്പേപ്പേഴ്സ്  ഫോര്‍ ഇന്ത്യ (ആര്‍.എന്‍.ഐ) പുറത്തിറക്കിയ പ്രസ് ഇന്‍ ഇന്ത്യ 2014-15 റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. അച്ചടിമേഖല പോയവര്‍ഷം 5.80 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:news paper
Next Story