പുനര്‍വിവാഹിതയായാലും അമ്മക്ക് മക്കളില്‍ പൂര്‍ണ അവകാശമെന്ന് വിധി
text_fields
ചെന്നൈ: പുനര്‍വിവാഹിതയായാലും ആദ്യ ബന്ധത്തിലുള്ള മക്കളില്‍ അമ്മക്ക് പൂര്‍ണ അവകാശമുണ്ടെന്ന് മദ്രാസ് ഹൈകോടതി. മക്കളും അമ്മയും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിച്ചാല്‍ തടയരുതെന്നും കോടതി വിധിച്ചു.
നാഗപട്ടണം സ്വദേശി ശുഭ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ എസ്. തമിഴ്വാണന്‍, സി.ടി. സെല്‍വം എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്. മറ്റൊരു വിവാഹം കഴിച്ചെന്ന കാരണംകൊണ്ട് ആദ്യ വിവാഹത്തിലുള്ള മക്കളുടെ രക്ഷിതാവല്ലാതാകുന്നില്ല. പരാതിക്കാരിയുടെ ആദ്യ ഭര്‍ത്താവ് മരിച്ച ശേഷം ഇവര്‍ മറ്റൊരു വിവാഹം കഴിച്ചിരുന്നു.
ആദ്യ ബന്ധത്തിലുള്ള മകളെ മുന്‍ ഭര്‍ത്താവിന്‍െറ കുടുംബാംഗങ്ങള്‍ തട്ടിയെടുത്തെന്നാണ് പരാതി.കോടതി നിര്‍ദേശപ്രകാരം പൊലീസ് കുട്ടിയെ കണ്ടത്തെി ഹാജരാക്കി.
തുടര്‍ന്ന് ശുഭക്കൊപ്പം കുട്ടിയെ വിട്ടയച്ചു. കുട്ടിയെ സംരക്ഷിച്ചുകൊള്ളാമെന്ന രണ്ടാം ഭര്‍ത്താവിന്‍െറ സത്യവാങ്മൂലവും കോടതി പരിഗണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
