ദാവൂദ് ഇബ്രാഹിം പാകിസ്താനിലെ താമസക്കാരനല്ലെന്ന് പാക് മാധ്യമ മേധാവി
text_fieldsമുംബൈ: കുപ്രസിദ്ധ അധോലോക നയാകൻ ദാവൂദ് ഇബ്രാഹിം പാകിസ്താനിലെ സ്ഥിര താമസക്കാരനല്ലെന്ന് പ്രമുഖ പാക് മാധ്യമ മേധാവി ഹമീദ് ഹാറൂൻ. ഇന്ത്യ– പാക് ബന്ധത്തിൽ അടുത്തിടെയുണ്ടായ മുന്നേറ്റം നിലനിർത്തുന്നത് സംബന്ധിച്ച് മുംബൈ പ്രസ് ക്ലബും ഒബ്സർവർ റിസർച്ച് ഫൗേണ്ടഷനും സംഘടിപ്പിച്ച ചടങ്ങിലാണ് ഡോൺ മീഡിയ ഗ്രൂപ്പ് സി ഇ ഒ ഹമീദ് ഹാറൂൻ ഇക്കാര്യം വ്യക്തമാക്കിയത്.
‘എനിക്കറിയാവുന്നടുത്തോളം ദാവൂദ് പാകിസ്താനിലെ താമസക്കാരനല്ല. പക്ഷേ പതിവായി പാകിസ്താൻ സന്ദർശിക്കാറുണ്ട്. അദ്ദേഹം ദുബൈയിലോ ദക്ഷിണാഫ്രിക്കയലോ ആണ് താമസം. ദാവൂദ് ഒരു കൊലപാതകിയാണ്. ഇത്തരക്കാർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണം. അസാധാരണക്കാരനും അസന്തുഷ്ടനുമായ വ്യക്തിയാണ് ദാവൂദെന്നും താൻ അദ്ദേഹത്തെ ഇതുവരെ കണ്ടിട്ടില്ലെന്നും ഹമീദ് ഹാറൂൻ പറഞ്ഞു.
257 പേർ കൊല്ലപ്പെട്ട 1993 ലെ മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഇന്ത്യ തേടുന്ന കുറ്റവാളിയാണ് ദാവൂദ് ഇബ്രാഹിം. ദാവൂദ് പാകിസ്താനിലെ കറാച്ചിയിലുണ്ടെന്നതിന് ഇന്ത്യ നിരവധി തെളിവുകൾ പാകിസ്താന് കൈമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
