ലാഭവിഹിതം: റെയില്‍വേക്ക് ഇളവില്ല
text_fields
ന്യൂഡല്‍ഹി: ഈ സാമ്പത്തികവര്‍ഷം ലാഭവിഹിതം നല്‍കുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന ഇന്ത്യന്‍ റെയില്‍വേയുടെ അഭ്യര്‍ഥന പാര്‍ലമെന്‍റിന്‍െറ റെയില്‍വേ കണ്‍വെന്‍ഷന്‍ കമ്മിറ്റി നിരസിച്ചു.
എന്നാല്‍, ഏഴു ശതമാനമായി നിശ്ചയിക്കണമെന്ന ധനമന്ത്രാലയത്തിന്‍െറ ആവശ്യത്തില്‍നിന്നും അകലംപാലിച്ച സമിതി ലാഭവിഹിതം അഞ്ചു ശതമാനമായി നിജപ്പെടുത്തണമെന്ന് ശിപാര്‍ശ ചെയ്തു.
അഞ്ചുവര്‍ഷത്തേക്ക് ലാഭവിഹിതം നല്‍കുന്നത് ഒഴിവാക്കണമെന്നാണ് ബി.ജെ.ഡി എം.പി ഭര്‍തൃഹരി മെഹ്താബ് അധ്യക്ഷനായ സമിതി മുമ്പാകെ റെയില്‍വേ അഭ്യര്‍ഥിച്ചിരുന്നത്.
കുറവായാലും കൂടുതലായാലും റെയില്‍വേ ഒരു ലാഭവിഹിതം എല്ലാ വര്‍ഷവും ഖജനാവിലേക്ക് നല്‍കുകതന്നെ വേണമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
