പീഡനക്കേസ്: ജെ.എന്‍.യു പ്രഫസറെ പിരിച്ചുവിട്ടു
text_fields
ന്യൂഡല്‍ഹി: വിദേശ ഗവേഷക വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയില്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ പ്രഫസറെ പിരിച്ചുവിട്ടു. ജെ.എന്‍.യുവിലെ ഏറ്റവും മുതിര്‍ന്ന അധ്യാപകരിലൊരാളും സെന്‍റര്‍ ഫോര്‍ സോഷ്യല്‍ മെഡിസിന്‍ ആന്‍ഡ് കമ്യൂണിറ്റി ഹെല്‍ത്തിലെ പ്രഫസറുമായ കെ.ആര്‍. നയ്യാറിനെതിരെയാണ് നടപടി.
ഇദ്ദേഹത്തിനുകീഴില്‍ ഗവേഷണം നടത്തിയ ബംഗ്ളാദേശുകാരിയായിരുന്നു പരാതിക്കാരി. അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ചേര്‍ന്ന സര്‍വകലാശാല എക്സിക്യൂട്ടിവ് കൗണ്‍സിലിന്‍െറ അടിയന്തര യോഗത്തിലാണ് തീരുമാനം. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് ഗവേഷക നല്‍കിയ പരാതിയെതുടര്‍ന്ന് പ്രഫസറെ സസ്പെന്‍ഡ് ചെയ്തിരുന്നു.
2013-14 വര്‍ഷത്തില്‍ ജെ.എന്‍.യുവില്‍ 25 ലൈംഗികപീഡന പരാതികളുണ്ടായതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി ലോക്സഭയില്‍ ഈയിടെ വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
