ഹേമ ഉപാധ്യായ കൊലപാതകം: ഭർത്താവ് അറസ്റ്റിൽ
text_fieldsമുംൈബ: പ്രശസ്ത ചിത്രകാരി ഹേമ ഉപാധ്യായ കൊലക്കേസിൽ ഭർത്താവ് ചിന്തൻ ഉപാധ്യായ അറസ്റ്റിലായി. ഇന്നലെ രാത്രി ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ഇദ്ദേഹത്തിന്‍റെ അറസ്റ്റ് പുലർച്ചെ 3.30നാണ് രേഖപ്പെടുത്തിയത്. സംഭവത്തിൽ അറസ്റ്റിലാകുന്ന അഞ്ചാമത്തെയാളാണ് ചിന്തൻ ഉപാധ്യായ. ഹേമയുടെ മരണത്തിൽ ഇദ്ദേഹത്തിന് പങ്കുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഏറെ നാളായി അകൽച്ചയിലായിരുന്ന ഹേമയും ഭർത്താവും വിവാഹമോചനത്തിന്‍റെ വക്കിലായിരുന്നു.
കഴിഞ്ഞ ആഴ്ചയിലാണ് ഹേമയുടേയും അഭിഭാഷകൻ ഹരീഷ് ബംഭാനിയുടേയും മൃതദേഹങ്ങൾ മുംബൈ കാണ്ഡിവിലിയിലെ അഴുക്കുചാലില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടിക്കുള്ളില്‍ കണ്ടെത്തിയത്. കൊലപ്പെടുത്തിയശേഷം ചരടുകൊണ്ട് കെട്ടിയാണ് കാര്‍ഡ്ബോര്‍ഡ് പെട്ടിയിലാക്കിയത്. ധനൂകര്‍ വാഡി പ്രദേശത്തെ ശ്മശാനത്തിന് സമീപമുള്ള അഴുക്കുചാലില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പെട്ടി കണ്ട തൂപ്പുകാരനാണ് പൊലീസിനെ വിവരമറിയിച്ചത്. മൃതദേഹം ഉപേക്ഷിക്കാനുപയോഗിച്ച ട്രക്കിന്‍റെ ഡ്രൈവർ പിറ്റേന്ന് പത്രത്തിലൂടെ വിവരമറിഞ്ഞ് പൊലീസിനെ സമീപിച്ചത് കേസിൽ ഏറെ നിർണായകമായി.
കേന്ദ്ര ലളിതകലാ അക്കാദമി, ഗുജറാത്ത് ലളിതകലാ അക്കാദമി എന്നിവയുടേതുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ചിത്രകാരിയും കൺടെംപററി ആർടിസ്റ്റുമാണ് ഹേമ ഉപാധ്യായ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
