Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിസയില്ല; ബ്രിട്ടീഷ് നടനെ നാടുകടത്തി
text_fieldsbookmark_border
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാറിന്‍െറ അതിഥിയായത്തെിയ ബ്രിട്ടീഷ് നടന്‍ ഒര്‍ലാന്‍ഡോ ബ്ളൂമിനെ വിസയില്ലാത്തതിന്‍െറ പേരില്‍ ഇന്ത്യയില്‍നിന്ന് നാടുകടത്തി. ശനിയാഴ്ച പുലര്‍ച്ചെ 1.30ന് ന്യൂഡല്‍ഹിയില്‍ വിമാനമിറങ്ങിയ ഉടനാണ് നേരത്തേ ഓണ്‍ലൈനായി അപേക്ഷിച്ച വിസ തള്ളിയ വിവരം നടന്‍ അറിയുന്നത്. പ്രശ്നം പരിഹരിക്കാന്‍ ബ്ളൂം സമയം ആവശ്യപ്പെട്ടെങ്കിലും പുലര്‍ച്ചെ നാലിനുള്ള ലണ്ടന്‍വിമാനത്തില്‍ ബ്രിട്ടനിലേക്ക് മടക്കി അയക്കുകയായിരുന്നു. വിഷയമറിഞ്ഞ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെട്ട് പുതിയ വിസ അനുവദിച്ചു.
ടൂറിസം പ്രചാരണത്തിന്‍െറ ഭാഗമായി യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവാണ് ബ്ളൂമിനെ ക്ഷണിച്ചിരുന്നത്. ഓണ്‍ലൈന്‍ വിസക്ക് അപേക്ഷ നല്‍കിയത് തള്ളിയവിവരം നടനെ അറിയിക്കാത്തതാണ് വില്ലനായതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അമര്‍ സിങ് കുറ്റപ്പെടുത്തി.
Next Story
