ചിത്രകാരിയുടെ കൊലപാതകം പണത്തെ ചൊല്ലി തര്‍ക്കത്തിനിടെയെന്ന്
text_fieldsമുംബൈ: പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കരണത്തടിച്ചതില്‍ പ്രകോപിതനായാണ് ചിത്രകാരി ഹേമ ഉപാധ്യായയെയും അവരുടെ അഭിഭാഷകനെയും കൊലപ്പെടുത്തിയതെന്ന് മുഖ്യപ്രതി ഗോട്ടു എന്ന വിദ്യാധര്‍ രാജ്ബര്‍ പറഞ്ഞതായി അയല്‍ക്കാരന്‍. ഹേമയുടെയും അഭിഭാഷകന്‍െറയും മൃതദേഹം കണ്ടത്തെിയതോടെ ഒളിവില്‍പോയ ഗോട്ടു ഫോണില്‍ ബന്ധപ്പെട്ടവരെ ചോദ്യംചെയ്യുന്നതിനിടെയാണ് അയല്‍ക്കാരന്‍െറ വെളിപ്പെടുത്തല്‍.
ശനിയാഴ്ച നിരവധി തവണ ഗോട്ടുവിനെ വിളിക്കുകയും ഞായറാഴ്ച ഗോട്ടു തിരിച്ചുവിളിക്കുകയുംചെയ്ത മൊബൈല്‍ നമ്പര്‍ ഉടമയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഗോട്ടുവിന്‍െറ അയല്‍ക്കാരനായിരുന്നു ഇയാള്‍.
ഗോട്ടു 30,000 രൂപ തന്നില്‍നിന്ന് കടം വാങ്ങിയിട്ടുണ്ടെന്നും അത് ശനിയാഴ്ച തരാമെന്നായിരുന്നു പറഞ്ഞതെന്നും പണം കിട്ടാത്തതിനെ തുടര്‍ന്ന് വിളിച്ചതാണെന്നുമാണ് അയല്‍ക്കാരന്‍െറ മൊഴി. ഞായറാഴ്ച തിരിച്ചുവിളിച്ച ഗോട്ടു ഇരട്ട കൊലപാതകം വെളിപ്പെടുത്തുകയായിരുന്നുവത്രെ. 15 ലക്ഷം രൂപയുടെ കടമുണ്ടെന്നും അത് വീട്ടാന്‍ പാടുപെടുകയാണെന്നുമത്രെ ഗോട്ടു പറഞ്ഞത്.
ഹേമ തനിക്ക് തരാനുള്ള അഞ്ചു ലക്ഷം രൂപ നിര്‍ബന്ധം ചെലുത്തി വാങ്ങാനായിരുന്നു ശ്രമം. മുന്‍ ഭര്‍ത്താവ് ചിന്തന്‍ ഉപാധ്യായക്കെതിരെ തെളിവ് കിട്ടയെന്ന വ്യാജേനയാണ് ഹേമയെ വളിച്ചുവരുത്തിയത്. പണത്തെ ചൊല്ലി തര്‍ക്കം മൂത്തപ്പോള്‍ ഹേമ തന്‍െറ കരണത്തടിച്ചെന്നും പ്രകോപിതനായി അവരെ കഴുത്ത് ഞെരിക്കുകയായിരുന്നുവെന്നും ഗോട്ടു പറഞ്ഞതായി അയല്‍ക്കാരന്‍ പറയുന്നു.
സംഭവത്തിന് സാക്ഷിയായ അഭിഭാഷകനെ കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നും പറയുന്നു. ഗോട്ടുവിനെ പിടികൂടാനായിട്ടില്ല. മധ്യപ്രദേശില്‍നിന്നാണ് ഗോട്ടു അയല്‍ക്കാരനെ വിളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
