ഡല്‍ഹി മാനഭംഗം: കുട്ടിക്കുറ്റവാളിക്ക് കടുത്ത ശിക്ഷ വേണമെന്ന് ഹേമമാലിനി
text_fields
ന്യൂഡല്‍ഹി: ഡല്‍ഹി ബസ് മാനഭംഗക്കേസിലെ കുട്ടിക്കുറ്റവാളിക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ബി.ജെ.പി എം.പി ഹേമമാലിനി ആവശ്യപ്പെട്ടു. സംഭവത്തിന്‍െറ മൂന്നാം വാര്‍ഷികത്തില്‍ ലോക്സഭയില്‍ നടന്ന ഹ്രസ്വചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. കുട്ടിയെന്ന പരിഗണനക്ക് അയാള്‍ അര്‍ഹനല്ല. അയാളുടെ മനസ്സ് ചെകുത്താന്‍േറതാണ്. മുതിര്‍ന്നവര്‍ക്ക് നല്‍കിയ ശിക്ഷ അയാള്‍ക്കും നല്‍കണം -ഹേമമാലിനി പറഞ്ഞു.
ഡല്‍ഹി സംഭവത്തിനുശേഷവും ഡല്‍ഹിയും രാജ്യവും മാറിയിട്ടില്ളെന്ന് സി.പി.എമ്മിലെ പി.കെ. ശ്രീമതി ലോക്സഭയില്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹി മാനഭംഗത്തിന്‍െറ തലസ്ഥാനമായെന്നു പറഞ്ഞാല്‍ നിഷേധിക്കാനാകാത്ത സാഹചര്യമാണുള്ളത്. കേരളത്തില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസുകളിലെ പ്രതികളെ ഒരു ഡിവൈ.എസ്.പി സംരക്ഷിക്കുന്നുവെന്നാണ് ഇരയുടെ മാതാവ് കഴിഞ്ഞ ദിവസം ഉന്നയിച്ച പരാതി. രാജ്യം സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത ഇടമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ശ്രീമതി ചൂണ്ടിക്കാട്ടി. ഡല്‍ഹി കേസിലെ കുട്ടിക്കുറ്റവാളി ശിക്ഷാകാലാവധി കഴിഞ്ഞ ഡിസംബര്‍ 20ന് മോചിതനാകാനിരിക്കുകയാണ്. കേസിലെ മറ്റു പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചപ്പോള്‍ 18 വയസ്സ് തികയാത്ത ഇയാള്‍ക്ക് മൂന്നുവര്‍ഷത്തെ ജുവനൈല്‍ ഹോം വാസമാണ് ശിക്ഷയായി ലഭിച്ചത്. ഇയാളുടെ മോചനത്തിനെതിരായ കേസ് ഡല്‍ഹി ഹൈകോടതിയുടെ പരിഗണനയിലാണ്. തല്‍ക്കാലം മോചിപ്പിക്കാതെ ഏതെങ്കിലും എന്‍.ജി.ഒയുടെ സംരക്ഷണത്തില്‍ പാര്‍പ്പിക്കാനുള്ള നിര്‍ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ കോടതി മുമ്പാകെ വെച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.