Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊളീജിയം: കേന്ദ്രസർക്കാർ മാർഗരേഖ തയാറാക്കണമെന്ന് സുപ്രീംകോടതി

text_fields
bookmark_border
കൊളീജിയം: കേന്ദ്രസർക്കാർ മാർഗരേഖ തയാറാക്കണമെന്ന് സുപ്രീംകോടതി
cancel

ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം സംവിധാനം നടപ്പാക്കുന്നതിനുള്ള മാർഗരേഖ തയാറാക്കാൻ കേന്ദ്രസർക്കാറിനോട് സുപ്രീംകോടതി നിർദേശിച്ചു. ജഡ്ജിമാരുടെ നിയമനത്തിൽ സുതാര്യത വേണം. ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് വേണം മാർഗരേഖ തയാറാക്കേണ്ടതെന്നും ജസ്റ്റിസ് ജെ.എസ് കഹാർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.

ഉന്നത കോടതികളിൽ നിയമിക്കുന്ന ജഡ്ജിമാരുടെ പ്രായപരിധി, സേവന പരിചയം, സീനിയോറിറ്റി എന്നിവയിൽ നിലപാട് വ്യക്തമാക്കണം. ജഡ്ജി നിയമനത്തിലെ അഴിമതിയും രാഷ്ട്രീയ ഇടപെടലും അടക്കമുള്ള ബാഹ്യ സമ്മർദം ഇല്ലാതാക്കുന്നതിനെ കുറിച്ചുംമാർഗരേഖയിൽ ഉണ്ടാവണമെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

ജഡ്ജിമാരുടെ നിയമനത്തിന് കേന്ദ്രസർക്കാർ രൂപീകരിച്ച ദേശീയ ജുഡീഷ്യൽ കമീഷൻ സംവിധാനം സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. നിലവിലുള്ള കൊളീജിയം സംവിധാനം മതിയെന്നാണ് കോടതി നിർദേശിച്ചത്. ഈ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കി. ഇതിനായി കേന്ദ്രസർക്കാർ, ജനങ്ങൾ, ന്യായാധിപന്മാർ, അഭിഭാഷകർ എന്നിവരിൽ നിന്ന് സുപ്രീംകോടതി നിർദേശങ്ങൾ തേടുകയും ചെയ്തിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story