ചേരി പൊളിക്കല്‍ വിവാദം; രാഹുല്‍ ഒന്നുമറിയാത്ത ശിശുവെന്ന് കെജ്രിവാള്‍
text_fieldsന്യൂഡല്‍ഹി: ഡല്‍ഹി ഷാക്കൂര്‍ ബസ്തിയിലെ ചേരി പൊളിച്ചു നീക്കല്‍ വിവാദം കെട്ടടങ്ങുന്നില്ല. കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുലും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും തമ്മിലാണ് ഇപ്പോള്‍ വാക്ക്പോര്. രാഹുല്‍ വെറും കുട്ടിയാണെന്ന് കെജ്രിവാള്‍ പരിഹാസമെയ്തു. റെയില്‍വെ എന്നത് ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ കീഴിലാണെന്ന കാര്യം അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കാര്‍ രാഹുലിനെ അറിയിച്ചിട്ടുണ്ടാവില്ളെന്ന് താന്‍ കരുതുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കളിയാക്കി.
ചേരി പൊളിക്കല്‍ വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ലമെന്‍റിനു മുന്നില്‍ ധര്‍ണ നടത്തിയതിത് രാഹുല്‍ ചോദ്യം ചെയ്തതാണ് ഡല്‍ഹി മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. എന്തിനാണ് ആപ് പാര്‍ലമെന്‍റിന് മുന്നില്‍ ധര്‍ണ നടത്തുന്നത്? ചേരി പൊളിച്ചത് അവരുടെ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ തന്നെയല്ളേ? എന്നായിരുന്നു രാഹുലിന്‍റെ ചോദ്യം. ഇതോടെ ആം ആദ്മി പ്രവര്‍ത്തകര്‍ രാഹുലിനു നേരെ തിരിഞ്ഞു. എവിടെയായിരുന്നു കഴിഞ്ഞ 48 മണിക്കൂര്‍ രാഹുല്‍ ഗാന്ധി? ഈ കേസിലെ വസ്തുകളെ കുറിച്ച് അദ്ദേഹത്തിന് ഒരു ധാരണയുമില്ല. നാഷണല്‍ ഹെറാള്‍ഡ് കേസ് കഴിഞ്ഞിട്ടുള്ള സമയം ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കളി ആസ്വദിക്കുകയല്ളേ പണി?- എന്നിങ്ങനെ പോയി അവരുടെ പ്രതിഷേധം.
ശനിയാഴ്ച അര്‍ധരാത്രി ഡല്‍ഹിയിലെ ഷാക്കൂര്‍ ബസ്തി കോളനിയിലെ വീടുകള്‍ റെയില്‍വെ പൊലീസ് പൊളിച്ചു നീക്കുന്നതിനിടെ വീടിന്‍്റെ ജനല്‍ കട്ടിള ദേഹത്തുവീണ് ആറു മാസം പ്രായമായ കുഞ്ഞ് മരിച്ചിരുന്നു. ഇതോടെയാണ് കേന്ദ്ര സര്‍ക്കാറും ഡല്‍ഹി ആപ് സര്‍ക്കാറും തമ്മില്‍ പുതിയ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്ന് കെജ്രിവാള്‍ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തിരുന്നു. മജിസ്ട്രേറ്റുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ കുട്ടി മരിച്ചത് ചേരി പൊളിക്കുന്നതിനിടെയല്ല എന്ന വാദവുമായി റെയില്‍വെ അധികൃതരും രംഗത്തു വന്നു. കേന്ദ്രവും കെജ്രിവാളും തമ്മില്‍ വാഗ്യുദ്ധം തുടരുന്നതിനിടെയാണ് രഹുല്‍ വിഷയത്തിലേക്ക് കയറിവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
