എല്‍നിനോ: ദക്ഷിണേന്ത്യയില്‍ വന്‍ പേമാരിക്ക് സാധ്യതയെന്ന് യു.എന്‍
text_fields
യുനൈറ്റഡ് നേഷന്‍സ്: ആഗോളതലത്തില്‍തന്നെ കാലാവസ്ഥയെ സ്വാധീനിച്ചേക്കാവുന്ന എല്‍നിനോ പ്രതിഭാസംമൂലം ദക്ഷിണേന്ത്യയില്‍ വരുംകാലങ്ങളില്‍ കടുത്ത പേമാരിക്കും അതുവഴി പ്രളയത്തിനും സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ്.
1998നുശേഷം ദക്ഷിണേന്ത്യയില്‍ പ്രകടമാകുന്ന ഏറ്റവും ശക്തിയേറിയ എല്‍നിനോ പ്രതിഭാസമായിരിക്കും 2016ല്‍ സംഭവിക്കുകയെന്നും യു.എന്‍ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമീഷന്‍ ഫോര്‍ ഏഷ്യ ആന്‍ഡ് പസഫിക് റിപ്പോര്‍ട്ടില്‍ പറയുന്നു.
കംബോഡിയ, ദക്ഷിണേന്ത്യ, കിഴക്കന്‍ ഇന്തോനേഷ്യ, തെക്കന്‍ ഫിലിപ്പീന്‍സ്, വടക്കുകിഴക്കന്‍ തായ്ലന്‍ഡ് തുടങ്ങിയ മേഖലകളെയായിരിക്കും ഇത് കാര്യമായി ബാധിക്കുക. ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും കനത്ത പ്രളയത്തിനും സാധ്യതയുണ്ട്.
മറുവശത്ത്, പാപ്വ ന്യൂഗിനി, തിമോര്‍ ലെസ്തെ, വനാതൂ എന്നിവിടങ്ങളില്‍ എല്‍നിനോ കാരണം വരള്‍ച്ചയായിരിക്കുമത്രെ ഉണ്ടാവുക. 2015ന്‍െറ രണ്ടാംപകുതിയില്‍ ദക്ഷിണേന്ത്യയിലെ ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഉണ്ടായ പ്രളയവും ഇതിന്‍െറ ഭാഗമായാണ് വിലയിരുത്തുന്നത്.
അടുത്തകാലത്ത് ശാസ്ത്രലോകം ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്നതാണ് എല്‍നിനോ. പസഫിക് സമുദ്രത്തില്‍, ഭൂമധ്യരേഖ പ്രദേശത്ത് ചൂടുകൂടിയ സമുദ്രജലത്തിന്‍െറ വിതരണം താളംതെറ്റുന്നതാണ് എല്‍നിനോക്ക് വഴിവെക്കുന്നത്.
ഇത് ഭൂമധ്യരേഖ പ്രദേശത്ത് ചൂട് വര്‍ധിപ്പിക്കുന്നതിനും ഭൂമിയുടെ ഭ്രമണംമൂലം പടിഞ്ഞാറോട്ട് വ്യാപിക്കുന്നതിനും അതുവഴി ആഗോള കാലാവസ്ഥയെ മാറ്റിമറിക്കുന്നതിനും കാരണമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
