വരന്‍ കാള, വധു പശുക്കിടാവ്; മകന്‍െറ ആഗ്രഹസാഫല്യത്തിന് വിചിത്ര കല്യാണം
text_fields
ബംഗളൂരു: ആറുവര്‍ഷം മുമ്പ് മരിച്ച മകന്‍ സ്വപ്നത്തിലത്തെി പ്രകടിപ്പിച്ച ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ നടത്തിയ വിവാഹത്തില്‍ വരനായി കതിര്‍മണ്ഡപത്തിലത്തെിയത് കാള. വധുവായത്തെിയത് പശുക്കിടാവും. ക്ഷണിക്കപ്പെട്ട നൂറുകണക്കിന് അതിഥികളും വിഭവസമൃദ്ധമായ സദ്യയും ഒരുക്കി മതാനുഷ്ഠാനങ്ങളുടെ അകമ്പടിയോടെയായിരുന്നു വിചിത്ര കല്യാണം. ചന്നരായപട്ടണയിലെ ഗുല്ളെനഹള്ളി ഗ്രാമവാസികളാണ് ഈ വിചിത്ര കല്യാണത്തിന് സാക്ഷികളായത്.രംഗെ ഗൗഡ-ഭാഗ്യമ്മ ദമ്പതികളുടെ മകന്‍ സന്തോഷ് വിവാഹാലോചനകള്‍ നടക്കുന്നതിനിടെയാണ് മരണപ്പെട്ടത്. അടുത്തിടെ മകന്‍ ഇരുവരുടെയും സ്വപ്നത്തില്‍ കടന്നുവന്ന് മംഗല്യത്തിനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. മകന്‍െറ ആഗ്രഹം പൂര്‍ത്തീകരിക്കുന്നതിനാണ് ഇത്തരത്തിലൊരു കല്യാണം നടത്തിയതെന്ന് ദമ്പതികള്‍ പറഞ്ഞു. ശ്രാവണബെലഗൊളയിലെ അഞ്ജനേയ ക്ഷേത്രത്തിന്‍െറ മുന്നിലൊരുക്കിയ വിശാലമായ പന്തലിലായിരുന്നു കല്യാണം. മകന്‍െറ പേരിട്ട സന്തോഷ് എന്ന കാള വരന്‍െറ വസ്ത്രമണിഞ്ഞ് ബാന്‍ഡ് മേളത്തിന്‍െറ അകമ്പടിയോടെ ഘോഷയാത്രയായി പന്തലിലത്തെി. പിന്നാലെ ചെവിയിലും കാലിലും മോതിരങ്ങളിഞ്ഞ് മനോഹരമായ സാരിയണിഞ്ഞ് വധുവായി സുധാറാണി എന്ന പശുക്കിടാവുമത്തെി. ഹിന്ദു ആചാരപ്രകാരമായിരുന്നു കല്യാണം. ദമ്പതികളെ അനുഗ്രഹിച്ചശേഷമായിരുന്നു അതിഥികള്‍ പിരിഞ്ഞുപോയത്. വരന് 10,650 രൂപയും വധുവിന് 4,650 രൂപയും അതിഥികള്‍ സമ്മാനമായി നല്‍കി. തുടര്‍ന്ന് ഇരുവരെയും പരമ്പരാഗത രീതിയില്‍ വീട്ടിലേക്ക് കൊണ്ടുപോയി. ഏകദേശം 50,000 രൂപ കല്യാണത്തിന് ചെലവു വന്നതായി ദമ്പതികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.