വരൻ കണക്കിൽ തോറ്റു; വധു വിവാഹത്തിൽ നിന്ന് പിന്മാറി
text_fieldsമെയിൻപുരി: ഉത്തർപ്രദേശിലെ മെയിൻപുരിയിൽ കണക്ക് അറിയാത്ത വരനെ വധു വേണ്ടെന്നുവെച്ചു. ഔരിയ സ്വദേശിയായ ഓംവീർസിങ്ങും ഖുശ്ബുവുമായുള്ള വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിരുന്നു. എന്നാൽ, വരെൻറ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് കുടുംബം നുണപറഞ്ഞതായി സംശയം തോന്നിയ വധു വിവാഹ പന്തലിൽവെച്ച് 69 ഉം 79 ഉം തമ്മിലുള്ള വ്യത്യാസം കാണാൻ ആവശ്യപ്പെടുകയായിരുന്നു. വരന് വ്യത്യാസം കണ്ടുപിടിക്കാൻ സാധിക്കാത്തതിനെ തുടർന്ന് നിരക്ഷരനായ യുവാവിനെ വിവാഹം ചെയ്യാൻ തയാറല്ലെന്ന് വധു അറിയിക്കുകയായിരുന്നു.
ഇരു കുടുംബങ്ങളുടെയും നിർബന്ധത്തെ തുടർന്ന് ഒരു പരീക്ഷണംകൂടി നടത്താൻ യുവതി തയാറായി. സ്മാർട്ട് ഫോൺ പ്രവർത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും അതിലും വരൻ പരാജയപ്പെടുകയായിരുന്നു. തുടർന്ന് വിവാഹത്തിൽനിന്ന് പിന്മാറരുതെന്ന് പഞ്ചായത്ത് വധുവിനോടാവശ്യപ്പെട്ടെങ്കിലും അവർ തയാറായില്ല. വരൻ ബിരുദധാരിയാണെന്നായിരുന്നു വധുവിനെ വിശ്വസിപ്പിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
